അന്യഗ്രഹ ജീവികളുടെ പേടകം; ആ ദുരൂഹവീഡിയോകള്‍ വ്യാജമല്ല; 'പറക്കുംതളികകളുടെ' ദൃശ്യങ്ങള്‍ സ്ഥിരീകരിച്ച് പെന്റഗണ്‍; ഈ വിഡിയോകള്‍ യഥാര്‍ഥമാണോ എന്നതു സംബന്ധിച്ച ജനങ്ങളുടെ സംശയം അകറ്റുന്നതിനു വേണ്ടിയാണ് ദൃശ്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടതെന്നും പെന്റഗണ്‍

സാധാരണ മനുഷ്യരെ മാത്രമല്ല ശാസ്ത്രലോകത്തെത്തന്നെ അമ്പരപ്പിക്കുന്ന പ്രതിഭാസമാണ് പറക്കുംതളിക. ആകാശത്ത് പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതായി പലരും പറഞ്ഞിട്ടുള്ള ഇത്തരം തളികകള്‍ ശാസ്ത്രലോകത്തിന് ഇന്നും പിടികിട്ടാത്ത പ്രതിഭാസമാണ്. അന്യഗ്രഹ ജീവികളുടെ വാഹനമെന്നും ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന വാഹന മെന്നുമൊക്കെയാണ് ഇതിനെക്കുറിച്ച് പറഞ്ഞുവരുന്നത്. പ്രകാശപൂരിതമായി ആകാശത്ത് വെട്ടിത്തിളങ്ങുന്ന ഇവ ഞൊടിയിടയില്‍ അപ്രത്യക്ഷമാവാറാണ് പതിവ്. പലയിടങ്ങളില്‍നിന്നും അവശിഷ്ടങ്ങള്‍ കണ്ടുകിട്ടി എന്നൊക്കെ കഥകള്‍ പരക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
കെന്നത്ത് അര്‍നോള്‍ഡ് എന്ന അമേരിക്കന്‍ പൈലറ്റ് 1947 ജൂണ്‍ 24-ന് ആകാശത്ത് ഇത്തരത്തില്‍ ഒരു വസ്തു കണ്ടതോടെയാണ് ഇങ്ങനെയൊരു വാഹനത്തെക്കുറിച്ച് ചര്‍ച്ചയാവുന്നത്. അപരിചിത പറക്കുംവസ്തുക്കളെ (ഡഎഛ) പൊതുവില്‍ സൂചിപ്പിക്കുന്ന 'എഹ്യശിഴ ടമൗരലൃ' എന്ന പദം പ്രചാരത്തിലാവുന്നതും ഇതോടെയാണ്. ഇന്ത്യയുള്‍പ്പെടെ പലയിടങ്ങളിലും കണ്ടുവെന്ന് അവകാശപ്പെടുന്ന പറക്കും തളിക ഏറ്റവുംഒടുവിലായി കണ്ടെന്നു പറയുന്നത് ഐറിഷ് ആകാശത്തിലാണ്.
ഇപ്പോഴിതാ മൂന്ന് വര്‍ഷം മുന്‍പ് യുഎസ് ആസ്ഥാനമായ ഒരു സ്വാകാര്യ കമ്പനി പുറത്തു വിട്ട വീഡിയോകളാണ് പെന്റഗണ്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. വീഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച സംശയങ്ങള്‍ അകറ്റുന്നതിനാണ് ഇതെന്നാണ് വിശദീകരണം. സ്വകാര്യ കമ്പനി പുറത്തുവിട്ട യുഎഫ്ഓ വീഡിയോകള്‍ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചത് യുഎസ് പ്രതിരോധ മന്ത്രാലയം. മുന്‍പ് ഇന്റര്‍നെറ്റില്‍ പറക്കുംതളികളുടേതെന്ന പേരില്‍ പ്രചരിച്ച വീഡിയോ പെന്റഗണ്‍ ഔദ്യോഗികമായി പുറത്തു വിട്ടു. ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോകളില്‍ വിമാനങ്ങളോടു സാമ്യമുള്ള വസ്തക്കള്‍ ആകാശത്തു കൂടി ചലിക്കുന്നതു കാണാം.
ഈ വിഡിയോകള്‍ യഥാര്‍ഥമാണോ എന്നതു സംബന്ധിച്ച ജനങ്ങളുടെ സംശയം അകറ്റുന്നതിനു വേണ്ടിയാണ് ദൃശ്യങ്ങള്‍ ഔദ്യോഗികമായി പുറത്തു വിടുന്നതെന്നാണ് പെന്റഗണിന്റെ വിശദീകരണം. വീഡിയോ സൈന്യം തന്നെ ചിത്രീകരിച്ചതാണെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ യുഎസ് നേവിയുടെ സ്ഥിരീകരണമുണ്ടായെങ്കിലും ഇതാദ്യമായാണ് ഈ വിഡിയോകള്‍ പെന്റഗണ്‍ ഔദ്യോഗികമായി പുറത്തു വിടുന്നത്. അതേസമയം, വീഡിയോയില്‍ കാണുന്ന അജ്ഞാതപേടകങ്ങള്‍ എന്താണെന്ന് വിശദീകരിക്കാന്‍ പെന്റഗണ്‍ തയ്യാറായിട്ടില്ല.
എത്ര വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നതെന്നും ഇത് ഒരു ഡ്രോണ്‍ ആകാമെന്നും പശ്ചാത്തലത്തില്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അതേസമയം, സംഭവത്തിന്റെ പേരില്‍ അന്വേഷണമൊന്നം നടക്കുന്നില്ലും ഏതെങ്കിലും സംവിധാനത്തിന്റെ ശേഷി പ്രദര്‍ശിപ്പിക്കാനല്ല ഈ വിഡിയോകള്‍ പുറത്തുവിടുന്നതെന്നും പെന്റഗണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പല രൂപത്തിലുള്ള പ്രതിഭാസങ്ങള്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നൂറ്റാണ്ടിലും ഇതുവരെയായി പല രാജ്യങ്ങളിലായി ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഇന്ത്യയിലേതും ഉള്‍പ്പെടുന്നു.
1957-ല്‍ ബിഹാറിലെ ഏതാനും ഗ്രാമീണര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരു മോട്ടോര്‍ എന്‍ജിന്‍ പോലുള്ള വസ്തു വട്ടമിട്ടുപറക്കുന്നതായി കണ്ടുവത്രെ. അതിവേഗത്തില്‍ പുകപരത്തിക്കൊണ്ട് അത് അപ്രത്യക്ഷമാകുകയും ചെയ്തു. 2007 ഒക്ടോബര്‍ 29-ന് കൊല്‍ക്കത്തയുടെ കിഴക്കന്‍ ചക്രവാളത്തില്‍ രാവിലെ മൂന്നരയ്ക്കും ആറരയ്ക്കും ഇടയില്‍ വളരെവേഗം പറന്നുപോകുന്ന ഒരുവസ്തു കാണുകയും ഒരു ഹാന്‍ഡികാമില്‍ അത് പകര്‍ത്തുകയും ചെയ്തു. തിളങ്ങുന്ന ഈ വസ്തുവിന് ആദ്യം ഗോളാകൃതിയും പിന്നെ ത്രികോണ രൂപവും അവസാനം നേര്‍രേഖയുമായിരുന്നു. ഇതിന്റെ ഫിലിം കണ്ട ബിര്‍ള പ്ലാനറ്റേറിയത്തിന്റെ ഡയറക്ടര്‍ 'വളരെ രസകരവും അതിശയകരവും' എന്നാണു പറഞ്ഞത്. 2015 നവംബര്‍ 15-ന് ഖോരഗ്പുരിലെ പദ്രി മാര്‍ക്കറ്റില്‍ വലുതും തളികരൂപത്തിലുള്ളതുമായ ഒരു വസ്തു വട്ടമിട്ടു പറന്നു പോകുന്നതായി കാണുകയുണ്ടായി.
രണ്ടുവര്‍ഷംമുമ്പ് എരിയുന്ന ചുരുട്ടിന്റെ രൂപമുള്ള ഒരു അദ്ഭുത വസ്തു സൗരയൂഥത്തിലൂടെ കടന്നുപോയിരുന്നു. 'വിദൂര ഭൂതകാലത്തുനിന്നുള്ള സന്ദേശവാഹകന്‍' എന്നര്‍ഥമുള്ള ഹവായിയന്‍ വാക്കായ 'ഔമാമ' എന്ന് ഇതിനു പേര് നല്‍കുകയുംചെയ്തു. നാസയും ബഹിരാകാശ ഗവേഷകരും ഈ അദ്ഭുതവസ്തുവിന്റെ വരവും സഞ്ചാരവഴികളും ചര്‍ച്ചചെയ്തു. ബഹിരാകാശത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപമായിരുന്നു അതിന്. സൗരയൂഥത്തിലൂടെ സഞ്ചരിച്ച ഈ വസ്തുവിനെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകളും നിരീക്ഷണങ്ങളും നടന്നു. പ്രപഞ്ചത്തിലൂടെ പതിവുപോലെ സഞ്ചരിക്കുന്ന ഛിന്നഗ്രഹമായിരിക്കും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇതിന്റെ സഞ്ചാരത്തിലെ ചില മാറ്റങ്ങളാണ് ഗവേഷകരെ മാറിചിന്തിപ്പിച്ചത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്‍ അന്യഗ്രഹ വാഹനമാണിതെന്നാണ് ഒരുവിഭാഗം ഗവേഷകര്‍ പറയുന്നത്. ഈ വിചിത്രവസ്തുവിന്റെ സഞ്ചാരവേഗം കൂടിയതും പെട്ടെന്ന് ദിശമാറിയതും ഗവേഷകര്‍ നിരീക്ഷിച്ചിരുന്നു. സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ ആദ്യ ബഹിരാകാശപേടകമായിരിക്കാം ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























