ലോകത്തിലെ ആകെ കോവിഡ് ബാധിരുടെ എണ്ണത്തില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍; സ്ത്രീലൈംഗിക ഹോര്‍മോണുകള്‍ കൊവിഡിന് ഫലപ്രദം; പുരുഷന്മാരില്‍ പരീക്ഷണം തുടങ്ങി;

കൊവിഡിനെ പ്രതിരോധിക്കാന്‍ ലോകത്ത് പല തരത്തിലുള്ള പഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്, നിക്കോട്ടിന്‍ മുതല്‍ ഫേക്ക് കൊറോണ വൈറസിനെവരെ ശരീരത്തില്‍ പ്രവേശിക്കുന്ന തരത്തിലേക്ക പഠനങ്ങള്‍ എത്തിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സ്ത്രീലൈംഗിക ഹോര്‍മോണുകള്‍ ഫലപ്രദമാണെന്നാണ് പുതിയ പഠനങ്ങള്‍. സാധാരണ ഗതിയില്‍ ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ ലൈംഗിക ഹോര്‍മോണുകളുടെ ഉത്പാദനം കുറയും. പ്രായമായ സ്ത്രീകള്‍ രോഗബാധിതരാവാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍, പ്രായമേറിയ കോവിഡ് ബാധിതരിലും പുരുഷന്മാരാണ് സ്ത്രീകളേക്കാള്‍ കൂടുതലെന്നും അതിനാല്‍ തന്നെ ഹോര്‍മോണുകളാണോ ഇക്കാര്യത്തില്‍ പങ്കുവഹിക്കുന്നതെന്ന് വിഷയത്തില്‍ സംശയം നിലനില്‍ക്കുന്നതായും ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ശാസ്ത്രജ്ഞയായ സാബ്‌റ ക്ലീന്‍ പറയുന്നു
മനുഷ്യനടക്കമുള്ള സസ്തനികളിലെ സ്‌ത്രൈണ സവിശേഷതകള്‍ക്ക് കാരണമായ ഹോര്‍മോണുകള്‍ക്ക് കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന നിഗമനത്തില്‍ ഒരു സംഘം ഗവേഷകര്‍. ഈ ഹോര്‍മോണുകള്‍ സ്ത്രീകളില്‍ വൈറസിനെതിരെയുള്ള പ്രതിരോധശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ലോകത്തിലെ ആകെ കോവിഡ് ബാധിരുടെ എണ്ണത്തില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ ഉള്‍പ്പെട്ടിരിക്കുന്നതാണ് ഇത്തരമൊരു പഠനത്തിലേക്ക് ഗവേഷകരെ നയിച്ചിരിക്കുന്നത്.
സ്ത്രീ ലൈംഗികഹോര്‍മോണായ ഈസ്ട്രജനും കൂടാതെ പ്രൊജസ്റ്റിറോണ്‍ പോലുള്ള മറ്റ് ഹോര്‍മോണുകളും സ്ത്രീകളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഹോര്‍മാണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാലയളവില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷിയുള്ളവരായിരിക്കും. പുരുഷശരീരത്തില്‍ സ്ത്രീ ഹോര്‍മോണുകള്‍ തീരെ ചെറിയ അളവില്‍ കാണപ്പെടുന്നുണ്ടെങ്കിലും പുരുഷശരീരത്തില്‍ ഇവയുടെ പ്രവര്‍ത്തനം കുറവായിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്യും.
https://www.facebook.com/Malayalivartha
























