മുറിവേറ്റാല്‍ മണ്ണു പുരട്ടിയാല്‍ മതി ; സിലിക്കേറ്റ് രക്തം കട്ട പിടിപ്പിക്കുമെന്ന് ഗവേഷകര്‍

ഭൂമിയുടെ പുറംതോടില്‍ സമൃദ്ധമായി കാണപ്പെടുന്ന മണ്ണിലെ സിലിക്കേറ്റ് രക്തം കട്ടപിടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍. മണ്ണ് കേവലം ചെടികള്‍ വളര്‍ത്തുന്നതിനും നിര്‍മ്മാണ സാമഗ്രികള്‍ക്കുമുള്ളത് മാത്രമല്ലെന്നും പരുക്കേറ്റ ശേഷമുള്ള രക്തസ്രാവം നിയന്ത്രിക്കാന്‍ മണ്ണ് സഹായിക്കുമെന്ന് കണ്ടെത്തിയതായും പഠനത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് കൊളമ്പിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഡോ. ക്രിസ്റ്റ്യന്‍ കാസ്ട്രപ്പ് പറഞ്ഞു.
മുറിവിലേക്ക് പ്രവേശിക്കുന്ന മണ്ണിലെ സിലിക്കേറ്റുകള്‍ രക്തത്തിലെ പ്രോട്ടീന്‍ സജീവമാക്കാന്‍ സഹായിക്കുന്നു. ഇത് കോഗ്യുലേഷന്‍ ഫാക്ടര്‍ 12 എന്നറിയപ്പെടുന്നു. സജീവമായിക്കഴിഞ്ഞാല്‍ ഈ പ്രോട്ടീന്‍ തുടര്‍ച്ചയായ പ്രതികരണം സൃഷ്ടിക്കുകയും അത് ഒരു 'അടപ്പ്' രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് വഴി മുറിവ് അടയുകയും രക്തനഷ്ടം പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
എന്നാല്‍ എല്ലാ മണ്ണും ഇത്തരത്തില്‍ ഉപയോഗിക്കാനാകില്ല. അണുവിമുക്തമാക്കാത്ത മണ്ണില്‍നിന്ന് അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഹൃദയാഘാതമുള്ള രോഗികളില്‍ 40% വരെ മരണനിരക്ക് അമിത രക്തസ്രാവം മൂലമാണെന്നും ഗുരുതരമായ കേസുകളില്‍ കേസുകളില്‍ മതിയായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും മുറിവുണക്കാനുള്ള മരുന്നുകളുമില്ലെങ്കില്‍ അണുനശീകരണം ചെയ്ത മണ്ണ് പരിക്കുകളെ തുടര്‍ന്നുള്ള മാരകമായ രക്തസ്രാവം തടയാന്‍ സാധ്യതയുണ്ടെന്നും ഡോ. കാസ്ട്രപ്പ് പറഞ്ഞു.
https://www.facebook.com/Malayalivartha
























