കൊവിഡ് 19 .. സുരക്ഷാ ഉപകരണങ്ങളുടെ അഭാവം ; നഗ്നരായി പ്രതിഷേധിച്ച് ഡോക്ടർമാർ...

കേരളത്തിൽ കോവിഡ് രോഗികളെ പരിശോധിക്കുന്ന ആരോഗ്യ രംഗത്തുള്ളവർക്കെല്ലാം മതിയായ സുരക്ഷാ ഒരുക്കാൻ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ കൊവിഡ് രോഗികൾ അധികമുള്ള വിദേശങ്ങളിൽ ഇതല്ല അവസ്ഥ.
അവിടെ പലപ്പോഴും മതിയായ സുരക്ഷാ വസ്ത്രങ്ങൾപോലും ഇല്ലാതെയാണ് മിക്കവാറും ഡോക്ടർമാരും നഴ്സുമാരും രോഗികളുമായി ഇടപഴകുന്നത്. ഇത് അവർക്കും രോഗസാധ്യത ഉണ്ടാക്കുന്നു. ഇത് ആരോഗ്യ രംഗത്ത് കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
കൊവിഡ് രോഗികളെ പരിശോധിക്കാൻ ആവശ്യമായ സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതിനെ തുടർന്ന് ജർമ്മനിയിലെ ഡോക്ടർമാർ നഗ്നരായി പ്രതിഷേധിച്ചു. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതിലാണ് ഇവർ വ്യത്യസ്തമായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
രോഗികൾക്ക് തുടർന്നും പരിശോധന നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനായി സുരക്ഷാ ഉപകരണങ്ങൾ കൂടിയേ തീരൂ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുന്ന സുരക്ഷാ വസ്തുക്കൾ ഇല്ല. പ്രതിഷേധത്തിൽ പങ്കെടുത്ത ഡോക്ടർ റൂബൻ പറയുന്നു.
സുരക്ഷാ വസ്ത്രങ്ങളുടെ അഭാവത്തിൽ ടോയ്‍ലെറ്റ് റോളും ഫയലും മെഡിക്കൽ ഉപകരണങ്ങളും ഉപയോഗിച്ച് നഗ്നത മറച്ചാണ് ഇവർ രോഗികളെ ചികിൽസിക്കാനെത്തിയത്.. ഡോക്ടർമാർ നഗ്നരായി രോഗികളെ പരിശോധിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ജനുവരി അവസാനത്തോടെയാണ് ജർമ്മനിയിൽ കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. അതിന് ശേഷം കൂടുതൽ പിപിഇ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യപ്പെട്ടിരുന്നുഎങ്കിലും ഇവ ലഭ്യമാക്കുന്ന കാര്യത്തിൽ അധികൃതർ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ല എന്നാണ് ഡോക്ടർമാരുടെ ആരോപണം. മതിയായ സുരക്ഷാ വസ്ത്രങ്ങളും ഉപകാരണങ്ങളുമില്ലാതെ കോവിഡ് ബാധിച്ച രോഗികളെ ചികിൽസിക്കേണ്ടി വരുന്നത് ഡോക്ടർമാരുടെ ജീവന് തന്നെ ഭീഷണിയാണ്
https://www.facebook.com/Malayalivartha
























