കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ ഓക്‌സ്ഫഡ് സര്‍വകലാശാല മുന്നേറുന്നു....കോവിഡ്-19ന് എതിരായി വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചു... മനുഷ്യനിൽ പരീക്ഷിച്ച വാക്സിനു പിന്നിലെ മലയാളി സാന്നിധ്യം....

കോവിഡ്-19ന് എതിരായി വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ലോകത്തിനു മുന്നില്‍ പ്രതീക്ഷയുടെ വെളിച്ചമായാണ് ആ വാര്‍ത്ത വന്നത്. 'കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ ഓക്‌സ്ഫഡ് സര്‍വകലാശാല മുന്നേറുന്നു' വാക്‌സിന്‍ പരീക്ഷണം നടക്കുന്ന രാജ്യങ്ങളിലൊന്ന് യു.കെയാണ്. അടുത്ത വര്‍ഷത്തിനുള്ളില്‍ രോഗത്തിനെതിരെ വിജയകരമായ വാക്‌സിനോ ചികിത്സാ രീതിയോ കണ്ടെത്തുന്നതുവരെ സാമൂഹ്യ അകലമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കേണ്ടിവരുമെന്ന് യു.കെ. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേ സമയം ലോകത്തെവിടെയും എന്ന പോലെ ആ നേട്ടത്തിനു പിന്നിലും ഒരു മലയാളിയുടെ കൈകളുമുണ്ട്. ഓക്‌സ്ഫഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സംഘത്തിലെ രേഷ്മ ജോസഫ് കൈലാത്ത്. ഈ മാസം 23 നാണ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചത്. കോട്ടയം പാമ്പാടിയിലെ ജോസഫ് കുര്യാക്കോസിന്റെയും മറിയാമ്മ ജോസഫിന്റെയും മകളാണ് രേഷ്മ. കോട്ടയത്തും റിയാദിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ സയന്‍സില്‍ തുടര്‍പഠനം. 2 വര്‍ഷം മുന്‍പാണ് ഓക്‌സ്ഫഡില്‍ ചേരുന്നത്. നിജിന്‍ ജോസാണു രേഷ്മയുടെ ഭര്‍ത്താവ്. മാതാപിതാക്കളും സഹോദരങ്ങളുമൊത്ത് ഇരുവരും യുകെയിലെ ബാന്‍ബറിയിലാണു താമസം
അതേസമയം വാക്‌സിന്‍ വിജയിക്കാനുള്ള സാധ്യത 80 ശതമാനത്തേളമാണെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വാക്‌സിനോളജി പ്രൊഫസര്‍ സാറാ ഗില്‍ബര്‍ട്ട് പറയുന്നത്. വാക്‌സിന്‍ വിജയകരമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷത്തോളം ഡോസുകള്‍ വിതരണത്തിന് തയ്യാറാകുമെന്നും അവര്‍ പറഞ്ഞു.
ചാഡോക്‌സ് 1എന്‍കോവ്-19 എന്നാണ് വാക്‌സിന്‌പേര് നല്‍കിയിരിക്കുന്നത്. ചിമ്പാന്‍സിയില്‍ നിന്നാണ് ഇതിനായുള്ള വൈറസിനെ ശേഖരിച്ചത്. അതിനാലാണ് ഈ പേര്. 320 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. വാക്‌സിനേഷന് ശേഷം പനി, തലവേദന, ശരീര വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിരിക്കുന്ന കോവിഡ്-19നുള്ള വാക്സിന്‍ തങ്ങള്‍ നിര്‍മിക്കുമെന്ന് സെറം ഇന്ത്യ അറിയിച്ചു. ഇതു കൂടാതെ, മെയ് മാസം മുതല്‍ സെറം ഇന്ത്യ സ്വന്തമായും വാക്സിന്‍ ടെസ്റ്റു ചെയ്യുമെന്നും അവര്‍ അറിയിച്ചു. ലോകത്ത് ഏറ്റവുമധികം ഡോസ് വാക്സിന്‍ ഉണ്ടാക്കുന്ന കമ്പനി എന്ന ഖ്യാതി പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. നൂതനവും വിലക്കുറവുമുള്ള തെറാപ്പികള്‍ ന്യൂമോണിയയ്ക്ക് നിര്‍മ്മിക്കുന്ന കമ്പനി, ഡെങ്കിപ്പനിക്കുള്ള മോണോക്ലോണല്‍ വാക്സിന്‍ തുടങ്ങിയവയുടെ നിര്‍മ്മാണമാണ് അവരെ ലോകത്തെ മികച്ച കമ്പനികളിലൊന്നാക്കുന്നത്.
തങ്ങള്‍ കൊറോണാവൈറസിനുള്ള മരുന്നിന്റെ പരീക്ഷണം മെയ് മാസം മുതല്‍ തുടങ്ങാനാഗ്രഹിക്കുന്നതായി സെറം ഇന്ത്യയുടെ മേധാവി പറഞ്ഞു. ഏകദേശം 100 പേരിലായിരിക്കും ടെസ്റ്റിങ് തുടങ്ങുക. വിജിയിക്കുകയാണെങ്കില്‍ ഇത് സെപ്റ്റംബര്‍-ഒക്ടോബര്‍ ആകുമ്പോഴേക്ക് കുത്തിവച്ചു തുടങ്ങാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പ്രശസ്തി വിലക്കുറവില്‍ വാക്സിനുകളും മറ്റും ഉണ്ടാക്കുന്ന കാര്യത്തിലാണ്. അത് കോവിഡ്-19ന്റെ കാര്യത്തിലും തുടരുമെന്ന് അവര്‍ അറിയിച്ചു. ഇന്ത്യയില്‍ ഏകദേശം 1,000 രൂപയ്ക്കു വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി പറഞ്ഞു. ഇതില്‍ തങ്ങളുടെ ചെലവുകളും ഉള്‍പ്പെടുമെന്നും സെറം ഇന്ത്യ ഒരു പ്രസ്താവനയില്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























