ഭൂമിഗീതവുമായി ഇന്ത്യ യുഎന്നില്‍

ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ സമിതി ഭൗമദിനത്തില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ഭൂമിഗീതം ഒരുക്കിയത് ഇന്ത്യന്‍ സംഘം.
കവിയും മഡഗാസ്‌കറിലെ ഇന്ത്യന്‍ അംബാസഡറുമായ അഭയ്കുമാറാണ് കവിത രചിച്ചത്.
ആ വരികള്‍ക്കു സംഗീതമൊരുക്കിയത് വയലിനിസ്റ്റ് എല്‍.സുബ്രഹ്മണ്യം. ആലപിച്ചത് സുബ്രഹ്മണ്യത്തിന്റെ ഭാര്യയും ഗായികയുമായ കവിത കൃഷ്ണമൂര്‍ത്തി.
2008-ല്‍ അഭയ്കുമാര്‍ രചിച്ച കവിത, മരുപ്പച്ചകളും ഇന്ദ്രനീലക്കല്ലുകളും നിറഞ്ഞ ഭൂമി നമ്മുടെ വലിയ വീടാണെന്ന് ഓര്‍മിപ്പിക്കുന്നു.
യുവതയ്ക്കായി സമര്‍പ്പിച്ച ഈ പ്രചോദനാത്മക ഗാനം 50 ഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























