വടക്കുപടിഞ്ഞാറന്‍ സിറിയയിലെ തുര്‍ക്കിയെ പിന്തുണക്കുന്ന വിമതരുടെ നിയന്ത്രണത്തിലുള്ള അഫ്രിന്‍ നഗരത്തില്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു... 47 പേര്‍ക്ക് പരിക്ക്
വടക്കുപടിഞ്ഞാറന്‍ സിറിയയിലെ തുര്‍ക്കിയെ പിന്തുണക്കുന്ന വിമതരുടെ നിയന്ത്രണത്തിലുള്ള അഫ്രിന്‍ നഗരത്തില്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ചൊവ്വാഴ്ചയാണ് സംഭവം.അഫ്രിനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധനടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.സ്‌ഫോടനത്തിനു പിന്നില്‍ കുര്‍ദിഷ് പീപ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈ.പി.ജി) ആണെന്ന് തുര്‍ക്കി ഭരണകൂടം ആരോപിച്ചു.
കൊല്ലപ്പെട്ട 40 പേരില്‍ 11പേര്‍ കുട്ടികളാണ്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha
























