ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് അയല്‍രാജ്യമായ ദക്ഷിണകൊറിയ...'എനിക്ക് കിമ്മിന്റെ ആരോഗ്യത്തെപ്പറ്റി നന്നായി അറിയാം, പക്ഷേ ഞാന്‍ ഒന്നും പറയില്ലെന്ന് ട്രംപ്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് അയല്‍രാജ്യമായ ദക്ഷിണകൊറിയ. കിം ജീവനോടെയുണ്ടെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്നിന്റെ ദേശീയ സുരക്ഷാ പ്രത്യേക ഉപദേശകന്‍ മുന്‍ ചുങ് ഇന്‍ പറഞ്ഞു.
കിം ജോങ് ഉന്‍ പൊതുവേദിയില്‍ വരാത്തത്, കോവിഡ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതലാകാമെന്ന് ദക്ഷിണ കൊറിയന്‍ മന്ത്രി.
ഇക്കാര്യത്തില്‍ ദക്ഷിണകൊറിയന്‍ സര്‍ക്കാരിന്റേത് ഉറച്ച മറുപടിയാണ്. കിം ജോങ് ഉന്‍ ജീവനോടെയുണ്ട്. അദ്ദേഹം സുഖമായിരിക്കുന്നു. ഉത്തരകൊറിയയില്‍ സംശയകരമായ രീതിയിലുള്ള എന്തെങ്കിലും നീക്കം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല'' -മുന്‍ ചുങ് ഇന്‍ പറഞ്ഞു. ഏപ്രില്‍ 13 മുതല്‍ കിം ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയിലെ റിസോര്‍ട്ട് നഗരമായ വൊന്‍സാനിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൊന്‍സാനില്‍ കിം ഉപയോഗിക്കുന്ന പച്ചത്തീവണ്ടി നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ കഴിഞ്ഞദിവസം യു.എസ്. വിവരസാങ്കേതിക കമ്പനിയായ മാക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ടിരുന്നു. ഉത്തരകൊറിയയില്‍ അസ്വാഭാവികമായൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ദക്ഷിണകൊറിയ നേരത്തേ പ്രസ്താവനയിറക്കിയിരുന്നു.
കഴിഞ്ഞ 15ന്, മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇല്‍ സുങ്ങിന്റെ ജന്മവാര്‍ഷികച്ചടങ്ങില്‍ കിം പങ്കെടുത്തില്ലെന്നു ചൂണ്ടിക്കാണിച്ചാണു ദക്ഷിണ കൊറിയയിലെ ഓണ്‍ലൈന്‍ പത്രം 'ഡെയ്ലി എന്‍കെ' കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചു സംശയം ഉന്നയിച്ചത്. ഉത്തരകൊറിയയില്‍ ഇതുവരെ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വൈറസ് വ്യാപനം തടയാന്‍ ഒട്ടേറെ നടപടികള്‍ എടുക്കുന്നുണ്ടെന്നാണു വിവരം.
മുത്തച്ഛന്റെ ജന്മവാര്‍ഷികച്ചടങ്ങില്‍ കിം പങ്കെടുക്കാത്തതും ഇതുകൊണ്ടാകുമെന്നാണു ദക്ഷിണ കൊറിയന്‍ മന്ത്രി കിം യൂണ്‍ ചുള്‍ പറയുന്നത്. കിമ്മിന് ഹൃദ്രോഗമുണ്ടെന്നും ചൈനയിലെ മെഡിക്കല്‍ സംഘം അങ്ങോട്ടു പോയെന്നുമുള്ള വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം, വിവാദത്തിനു ചൂടുപകര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തു വന്നു. 'എനിക്ക് കിമ്മിന്റെ ആരോഗ്യത്തെപ്പറ്റി നന്നായി അറിയാം, പക്ഷേ ഞാന്‍ ഒന്നും പറയില്ല' ട്രംപ് പറഞ്ഞു. കിമ്മിന്റെ ആരോഗ്യവിവരം അറിയാമെന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയും പറഞ്ഞു.
L
https://www.facebook.com/Malayalivartha
























