സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സ്-ന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു
അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സ് നിര്‍മിച്ച സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ആദ്യ മാതൃക പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു.
സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു. ആളപായമില്ല.
100 ടണ്‍ സാധനങ്ങളുമായി ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള സഞ്ചാരികളുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി നിര്‍മിച്ച റോക്കറ്റാണ് സ്റ്റാര്‍ഷിപ്.
394 അടി ഉയരമാണ് ഈ റോക്കറ്റിന് ഉള്ളത്.
നാസയുമായി സഹകരിച്ച് സ്പേസ് എക്സ് നടത്തുന്ന രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള യാത്ര അപകടംമൂലം തടസ്സപ്പെടില്ലെന്നു അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha