വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന... 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ചൈന വിജയകരം...

വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന. 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ചൈന വിജയകരമായി പൂർത്തിയാക്കി.
വാണിജ്യ വ്യോമയാനരംഗത്ത് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാനങ്ങൾ കൊണ്ടുവരുന്നതിനുള്ള ചൈനയുടെ സുപ്രധാന ചുവടുവെയ്പ്പാ യാണ് ഇതിനെ കാണുന്നത്. 10 ടൺ ഭാരമുള്ള സിഇ- 25എ വിമാനമാണ് പറത്തിയത്.
ഷാൻഡോങ് പ്രവിശ്യയിൽ രണ്ടു പൈലറ്റുമാർ ഉൾപ്പെടെ മൂന്നുപേരുമായാണ് വിമാനം പറന്നുയർന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനായി ശേഷിയുള്ള ഈ വിമാനം സർക്കാർ ഉടമസ്ഥതയിലുള്ള കൊമാകാണ് വികസിപ്പിച്ചത്. 400 കിലോമീറ്ററാണ് ദൂരപരിധി. 16 മിനിറ്റും 38 സെക്കൻഡും വിമാനം പറന്നു.
ഇന്ധനം ഉപയോഗിക്കുന്ന സാധാരണ വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡിസ്ട്രിബ്യൂട്ടഡ് ഇലക്ട്രിക് ഡക്റ്റഡ്- ഫാൻ പ്രൊപ്പൽഷൻ സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചിറകുകളിൽ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് ഫാനുകൾ വഴിയാണ് വിമാനത്തിന് കുതിക്കാനുള്ള ഊർജ്ജം കിട്ടുന്നത്.
"
https://www.facebook.com/Malayalivartha

























