തീപിടിത്തത്തിനു ശേഷം നോത്രദാം കത്തീഡ്രല്‍ മുറ്റം തുറന്നു
കഴിഞ്ഞ വര്‍ഷം തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന പാരിസിലെ നോത്രദാം കത്തീഡ്രല്‍ മുറ്റം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഏപ്രില്‍ 15-ന് തീപിടുത്തം ഉണ്ടായതിനു ശേഷം കത്തീഡ്രലും പരിസരവും അടച്ചിട്ടിരിക്കയായിരുന്നു.
തീപിടിത്തത്തെത്തുടര്‍ന്ന് മൈതാനത്ത് വിഷാംശം അടങ്ങിയ പൊടി അടിഞ്ഞുകൂടിയിരുന്നു. ഒട്ടേറെ തവണ വിഷം കലര്‍ന്ന പൊടി നീക്കിയ ശേഷമാണ് മുറ്റം തുറന്നത്.
ഇപ്പോഴും കത്തീഡ്രല്‍ നവീകരണം നടക്കുകയാണ്. ഓക് മരത്താല്‍ നിര്‍മിതമായ കത്തീഡ്രല്‍ മേല്‍ക്കൂര 93 മീറ്റര്‍ ഉയരമുള്ള ഗോപുരമടക്കം പൂര്‍ണമായും തീപിടിത്തത്തില്‍ ചാമ്പലായിരുന്നു.
അഞ്ചുവര്‍ഷം കൊണ്ട് ഇതു പൂര്‍ണമായും പുനര്‍നിര്‍മിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ അന്നു പറഞ്ഞത്.
https://www.facebook.com/Malayalivartha