യൂറോപ്യന്‍ യൂണിയന് പാക്ക് എയര്‍ലൈന്‍സിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി
പാക്കിസ്ഥാന് പൈലറ്റുമാരുടെ ലൈസന്‍സില്‍ അവ്യക്തത തോന്നിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്, പാക്കിസ്ഥാന് രാജ്യാന്തര എയര്‍ലൈന്‍സിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി 262 പാക്കിസ്ഥാന് പൈലറ്റുമാരുടെ ലൈസന്‍സില്‍ അവ്യക്തത തോന്നിയതിനാലാണു തീരുമാനമെടുത്തതെന്നാണ് എയര്‍ സേഫ്റ്റി ഏജന്‍സി വക്താവ് അറിയിച്ചത്.
അതേസമയം, കോവിഡ് ഭീതിയില്‍ മാര്‍ച്ച് പകുതിയോടെ അടച്ച അതിര്‍ത്തികള്‍ ജൂലൈ ഒന്നു മുതല്‍ തുറക്കാന്‍ യുറോപ്യന്‍ യൂണിയന് തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നിരോധനം.
കാനഡ, ജപ്പാന്, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ഉറുഗ്വായ്, അള്‍ജീരിയ, ജോര്‍ജിയ, മൊറോക്കോ, സെര്‍ബിയ, ദക്ഷിണ കൊറിയ, തായ്ലന്ഡ്, ടുണീഷ്യ, മൊണ്ടിനെഗ്രോ, റുവാണ്ട, ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണു യൂറോപ്യന്‍ യൂണിയന് പ്രവേശനാനുമതി നല്‍കിയത്. ഈ 15 രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറവാണ് എന്നതിനാലാണ് ഇവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് പ്രവേശനാനുമതി നല്‍കുന്നത്. കോവിഡ് കേസുകള്‍ കുറയാത്ത യുഎസ്, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പ്രവേശനാനുമതി ഇല്ല.
https://www.facebook.com/Malayalivartha