Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

തൊഴിലില്ലായ്മ രൂക്ഷമായി ബ്രിട്ടൺ ; 15,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എയർബസ് ; ലോകത്തെ കശക്കിയെറിഞ്ഞ് കോവിഡ്

02 JULY 2020 06:43 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരി ലോകമാകെ തകർത്തെറിയുകയാണ്. ഭൂരിപക്ഷം രാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ പോലും കോവിഡിൽ കുരുങ്ങി ഇല്ലാതായി. കോവിഡ് മരണങ്ങളുടെ കണക്കിൽ കുറവുവന്നെങ്കിലും ദിവസവും ബ്രിട്ടനിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം കൂടിവരുന്നു എന്നാണ് റിപ്പോർട്ടുകൾ . ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങളുടെ കണക്കാണു വൻകിട കമ്പനികൾ ദിവസവും പുറത്തുവിടുന്നത് എന്നത് വലിയ ഞെട്ടലുളവാക്കുന്നു

കോവിഡ് മരണത്തിന്റെ ദുരന്തത്തേക്കാൾ വലുതായിരിക്കും ഇനി ലോകമെമ്പാടും വരാനിരിക്കുന്ന,ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന തൊഴിൽ നഷ്ടത്തിന്റെ കണക്കുകൾ എന്നാണു പുറത്തുവരുന്ന സൂചനകൾ. ലോകത്തിലെ ഏറ്റവും വലിയ വിമാനനിർമാണ കമ്പനിയായ എയർബസ് 15,000 ജീവനക്കാരെയാണ് പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. ഇത് വലിയ ജർമനിയിൽ 5100 പേർക്കും ഫ്രാൻസിൽ 5000 പേർക്കും ബ്രിട്ടനിൽ 1700 പേർക്കും സ്പെയിനിൽ 900 പേർക്കും മറ്റു രാജ്യങ്ങളിൽ 1300 പേർക്കുമാകും തൊഴിൽ നഷ്ടമാകുക.

ലോകമെമ്പാടുമായി 1,34,000 ജീവനക്കാർ ജോലിചെയ്യുന്ന കമ്പനിയാണ് എയർബസ്. മാസം തോറും 40 എയർബസ് എ-320 വിമാനങ്ങൾ നിർമിക്കുന്ന കമ്പനിയുടെ ഉൽപന്നങ്ങളെല്ലാം മൂന്നുമാസമായി വിൽപനയില്ലാത്ത അവസ്ഥയിലാണ്. ഇതിനു പുറമെ ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 11,000 ജോലികളാണ് വിവിധ കമ്പനികൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ബജറ്റ് എയർലൈൻ കമ്പനിയായ ഈസി ജെറ്റ് 1300 ജീവനക്കാരെയും 727 പൈലറ്റുമാരെയും കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇവരുടെ ബ്രിട്ടനിലെ മൂന്ന് എയർബേസുകൾ അടച്ചുപൂട്ടാനാണ് ആലോചന. ജെറ്റ് -2 എയർവേസ്, വിർജിൻ എയർലൈൻ, റയൺ എയർ, ബ്രിട്ടിഷ് എയർവേസ് തുടങ്ങിയ വിമാനക്കമ്പനികൾ നേരത്തെ തന്നെ പൈലറ്റുമാരെയും മറ്റു ജീവനക്കാരെയും വൻതോതിൽ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.
പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ജോൺ ലൂയിസ് ഏതാനും സ്റ്റോറുകൾ അടയ്ക്കുമെന്ന് പ്രഖ്യാപിച്ചു. അപ്പർ ക്രസ്റ്റ് ഉടമകളായ എസ്എസ്പി ഗ്രൂപ്പ് 5000 സ്റ്റാഫിനെയാണ് കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ലോകത്തെ മുൻനിര ബ്രാൻഡായ ഹാരോഡ്സ് 700 പേരെയും ടോപ് ഷോപ്പ് റീട്ടെയ്ൽ കമ്പനി 500 പേരെയും കുറയ്ക്കുമെന്ന് അറിയിച്ചു. വിർജിൻ മണി 300 ജീവനക്കാരെയാണ് ഉടൻ പിരിച്ചുവിടുന്നത്. ഷർട്ട് നിർമാതാക്കളായ ടിഎം ലൂയിൻ 600 പേരെ കുറയ്ക്കും. 500 വർഷത്തിലേറെ പാരമ്പര്യമുള്ള ബ്രിട്ടനിലെ കുത്തക പോസ്റ്റൽ കമ്പനിയായ റോയൽ മെയിൽ 2000 മാനേജ്മെന്റ് സ്റ്റാഫിനെ കുറയ്ക്കാനുള്ള തീരുമാനത്തിലാണ്. ചെറുകിട സ്ഥാപനങ്ങളിലെ കണക്കില്ലാത്ത തൊഴിൽ നഷ്ടങ്ങൾക്കൊപ്പമാണ് കെട്ടുറപ്പുണ്ടെന്ന് കരുതിയിരുന്ന ഈ വൻകിട സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ.


രാഷ്ട്രീയ നിലനിൽപ് ഭീഷണിയിലായ 30 ലക്ഷത്തോളം ഹോങ്കോങ്ങ് നിവാസികൾക്ക് ബ്രിട്ടനിലേക്ക് കുടിയേറാനും പൗരത്വം നൽകാനും അനുമതി നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ പ്രഖ്യാപിച്ചു. ചൈനയുടെ പുതിയ സുരക്ഷാനിയമങ്ങൾ ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൂന്നര ലക്ഷത്തോളം വരുന്ന ഓവർസീസ് ബ്രിട്ടിഷ് പാസ്പോർട്ട് ഹോൾഡർമാക്ക് യാത്രാ ഇളവുകളും മറ്റുള്ള 26 ലക്ഷത്തോളം പേർക്ക് അഞ്ചു വർഷത്തിനുള്ളിൽ ഇവിടെയെത്തി പൗരത്വത്തിന് അപേക്ഷ നൽകാനും അനുമതി നൽകുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ബ്രിട്ടിഷ് നാഷനൽ ഓവർസീസ് പാസ്പോർട്ട് ഹോൾഡർമാരായ ഹോങ്കോങ്ങുകാർക്ക് വീസയില്ലാതെ ആറുമാസം വരെ ബ്രിട്ടനിൽ താമസിക്കുന്നതിനായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഇതുമാറ്റി അവർക്കും ആശ്രിതർക്കും ബ്രിട്ടനിൽ തുടരാനും ജോലി ചെയ്യാനും പഠിക്കാനും അനുമതി നൽകും. അഞ്ചുവർഷത്തിനുശേഷം അവർക്ക് സെറ്റിൽമെന്റിന് അപേക്ഷിക്കാം. ബ്രിട്ടനിൽ 176 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 43,906 ആയി.
മനുഷ്യരാശിക്ക് മുഴുവൻ വലിയ അപകടമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടിവരിക.കൊറോണഎന്ന വിപത്ത് നമുക്കു അവശേഷിപ്പിക്കുക വലിയ സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും ക്ഷാമവും ഒക്കെയാണ് എന്നതാണ് നമുക്കു മുന്നിലുള്ള യാഥാർഥ്യം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (3 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (4 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (5 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (5 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (5 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (5 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (6 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (6 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (7 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (7 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (7 hours ago)

Malayali Vartha Recommends