Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

തീക്കൊളളി കൊണ്ട് ചൊറിഞ്ഞ് ചൈന; അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വൈറസ് ശക്തം; ട്രംപിനെ അനുനയിപ്പിക്കാന്‍ ശ്രമവുമായി ലോകാരോഗ്യ സംഘടന

02 JULY 2020 04:42 PM IST
മലയാളി വാര്‍ത്ത

ലാറ്റിനമേരിക്കന്‍, വടക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിശക്തമായി പടരുന്നെന്ന് ലോകാരോഗ്യ സംഘടന. ലാറ്റിനമേരിക്കയിലും കരീബിയന്‍ നാടുകളിലുമാണ് സ്ഥിതി രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ ലോകത്തെ പത്ത് രാജ്യങ്ങളില്‍ യുഎസ്എ, ബ്രസീല്‍, പെറു, ചിലി, മെക്സിക്കോ രാജ്യങ്ങള്‍ ഈ രണ്ട് ഭൂഖണ്ഡങ്ങളിലാണ്, ലോകാരോഗ്യ സംഘടനയുടെ അടിയന്തര ആരോഗ്യ പരിപാടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക് റയാന്‍ വ്യക്തമാക്കി.

സംഘടനയുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്നലെ 1,25,000 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ ലോകത്ത് രോഗികള്‍ 64 ലക്ഷമായി. മരണം 3.8 ലക്ഷം. ആറേകാല്‍ ലക്ഷത്തോളം പേര്‍ ഇതുവരെ വൈറസ് മുക്തരായി. 53,407 പേരുടെ നില ഗുരുതരമായി തുടരുന്നു.

യുഎസില്‍ ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത് 21,118 പേര്‍ക്ക്. ഇതോടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യത്ത് ആകെ വൈറസ് ബാധിതര്‍ 18.7 ലക്ഷമായി. 784 പേര്‍ കൂടി ഇന്നലെ മരിച്ചതോടെ മരണം 1,06,927. ആറു ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി. 16,949 പേര്‍ ഗുരുതരാവസ്ഥയില്‍. രണ്ടാംഘട്ട ലോക്ഡൗണ്‍ ഇളവുകളിലേക്ക് നീങ്ങാന്‍ തുടങ്ങിയ വാഷിങ്ടണില്‍ രോഗവ്യാപന നിരക്ക് വീണ്ടുമുയര്‍ന്നു.

മെയില്‍ ബ്രസീലിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മെയ് ഒന്നിന് വൈറസ് ബാധിതര്‍ 91,589 ആയിരുന്ന രാജ്യത്ത് ഒരു മാസം കൊണ്ട് രോഗികള്‍ അഞ്ചേകാല്‍ ലക്ഷം കവിഞ്ഞു. മൂന്ന് ദിവസം മുന്‍പ് വരെ പ്രതിദിനം 25,000 പേര്‍ക്കാണ് കൊറോണ കണ്ടെത്തിയത്. എന്നാല്‍, ഇത് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 12,247 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. 623 പേര്‍ ഇന്നലെയും ബ്രസീലില്‍ മരിച്ചു. ഇതോടെ ആകെ മരണം 29,937.

രണ്ടാം വരവില്‍ ദക്ഷിണ കൊറിയയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചും പുതിയ ക്ലസ്റ്ററുകള്‍ രൂപമെടുക്കുന്നു. ഇഞ്ചിയോണില്‍ പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുത്ത ചിലര്‍ക്കാണ് രോഗം കണ്ടെത്തിയത്. മാസ്‌ക് ധരിക്കാതെയാണ് കൂടുതല്‍ പേരും പ്രാര്‍ഥനയ്ക്കെത്തിയത്. ഇതും രോഗവ്യാപനമായി സര്‍ക്കാര്‍ വിലയിരുത്തുന്നു. 11,541 പേരാണ് രാജ്യത്താകെ പല ഘട്ടങ്ങളിലായുണ്ടായ വൈറസ് വ്യാപനത്തില്‍ ബാധിതരായത്. ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 272 ആയി. 38 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു.

വിദേശികളായ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ വൈറസ് വ്യാപനം അതിരൂക്ഷമായ സിംഗപ്പൂരില്‍ തൊഴിലാളികളുടെ ജീവിത സൗകര്യങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. 14 ലക്ഷം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്ത് 60,000 പേര്‍ക്ക് കൂടിയുള്ള ഡോര്‍മെറ്ററികള്‍ നിര്‍മിക്കാനാണ് പദ്ധതി. ആകെ 35,292 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയ സിംഗപ്പൂരില്‍ 33,027 ബാധിതരും കുടിയേറ്റ തൊഴിലാളികള്‍. ഇന്നലെ മാത്രം 408 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇന്തോനേഷ്യ ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനം പാടെ റദ്ദാക്കി. കൊറോണക്കെതിരായ കരുതല്‍ എന്ന നിലയ്ക്കാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (8 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (16 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (25 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (34 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (40 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends