മ്യാന്മാറില് കാചിന്‍ സംസ്ഥാനത്തെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 126 പേര് മരിച്ചു
വടക്കന്‍ മ്യാന്മറില് കാചിന്‍ സംസ്ഥാനത്ത് പകാന്ത് മേഖലയിലെ രത്നഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 126 പേര് മരിച്ചു.
അപകടത്തില്‍ കൂടുതല്‍പേരെ കാണാതായിട്ടുണ്ട്. കനത്തമഴയില്‍ മണ്ണും പാറയും ഖനിക്കുള്ളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
ലോകത്തെ പച്ചരത്നക്കല്ലുകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണു മ്യാന്മര്. ഇവിടുത്തെ ഖനികളില്‍ അപകടം പതിവാണ്.
കഴിഞ്ഞ വര്‍ഷം ഖനനമേഖലകളില്‍ നൂറിലേറെപ്പേര്‍ മരിച്ചിരുന്നു. കനത്ത മഴയുള്ളതിനാല്‍ മേഖലയില്‍ ജോലിക്കു പോകരുതെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നെന്നു പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha