ഫ്രാന്‍സ് പ്രസിഡന്റ്, പ്രധാനമന്ത്രിയായി ഴോണ്‍ കാസ്റ്റെക്സിനെ നിയമിച്ചു
ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പ്രധാനമന്ത്രിയായി ഴോണ്‍ കാസ്റ്റെക്സിനെ നിയമിച്ചു.
രാജ്യത്തെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ കാസ്റ്റെക്സ് കോവിഡ് പ്രതിരോധത്തിനു നേതൃത്വം നല്‍കിയിരുന്നു. എഡ്വേഡ് ഫിലിപ്പിന്റെ രാജിയെത്തുടര്‍ന്നാണ് നിയമനം.
നിക്കൊളാസ് സര്‍കോസി പ്രസിഡന്റായിരുന്നപ്പോഴും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനായിരുന്നു കാസ്റ്റെക്സ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മക്രോയുടെ പാര്‍ട്ടിയുടെ തോല്‍വി, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവയുടെ പശ്ചാത്തലത്തിലാണു മന്ത്രിസഭാ പുനഃസംഘടന.
https://www.facebook.com/Malayalivartha