ഗര്‍ഭനിരോധനത്തിനായി അമ്മ നിക്ഷേപിച്ച കോപ്പര്‍ ടി- കൈയ്യില്‍ പിടിച്ചുകൊണ്ട് നവജാത ശിശു പിറന്നു! ചിത്രം വൈറലാകുന്നു

വടക്കന്‍ വിയറ്റ്നാമിലെ ഹായ്പോങ്ങ് നഗരത്തിലെ ഹായ്പോങ്ങ് ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ജനിച്ച ഒരു കുഞ്ഞിന്റെ ചിത്രം കൗതുകമാകുന്നു. ഗര്‍ഭനിരോധനത്തിനായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചിരുന്ന കോപ്പര്‍ ടിയുമായാണ് ആ കുരുന്നുജീവന്‍ പിറന്നുവീണത്.
രണ്ടുവര്‍ഷം മുന്‍പാണ് 34-കാരി ഗര്‍ഭനിരോധന ഉപാധി എന്ന നിലയില്‍ കോപ്പര്‍ ടി നിക്ഷേപിച്ചത്. എന്നാല്‍ പിന്നീട് ഗര്‍ഭിണിയാവുകയായിരുന്നു. നിക്ഷേപിച്ചതിനുശേഷം കോപ്പര്‍ ടിക്ക് സ്ഥാനചലനമുണ്ടായതുകൊണ്ടാകാം യുവതി ഗര്‍ഭം ധരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കൈയില്‍ കോപ്പര്‍ ടി മുറുകെ പിടിച്ച കുട്ടിയുടെ ചിത്രം വൈറലാവുകയാണ്. ചിത്രത്തില്‍ കറുപ്പും മഞ്ഞയും കലര്‍ന്ന കോപ്പര്‍ ടിയാണ് കുഞ്ഞ് പിടിച്ചിരിക്കുന്നത്. വടക്കന്‍ വിയറ്റ്നാമിനെ ഹായ്പോങ്ങ് നഗരത്തിലെ ഹായ്പോങ്ങ് ഇന്റര്‍നാഷണല്‍ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
കൈയില്‍ കോപ്പര്‍ ടിയും പിടിച്ചാണ് കുഞ്ഞ് പുറത്തേക്ക് വന്നതെന്നും അസാധാരണമായി തോന്നിയതുകൊണ്ടാണ് ചിത്രമെടുക്കാമെന്ന് വിചാരിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























