ജെഫ് ബെസോസിനെ പിന്തള്ളിലോകത്തെ ഇലോണ്‍ മസ്‌ക് ഏറ്റവും വലിയ സമ്പന്നൻ; കോവിഡ് കാലം ഓഹരി വിപണിയെ തളര്‍ത്തിയപ്പോഴും റെസ്ല കാഴ്ചവച്ചത് വമ്പൻ മുന്നേറ്റം, കഴിഞ്ഞ വര്‍ഷം നവംബറിൽ കടത്തിവെട്ടിയത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ! സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ഇങ്ങനെ...

കൊറോണ വ്യാപനം ലോകത്തെ മുഴുവനും സാമ്പത്തികമായി തളർത്തിയിരുന്നു. ചിലർ പ്രതിസന്ധികളെ മറികടന്ന് കുതിച്ചപ്പോഴും ചിലർക്ക് വീഴ്ചകളും സംഭവിച്ചു. ഈ വീഴ്ചകൾ ചരിത്രം തന്നെ മാറ്റിക്കുറിച്ചു. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമനായി യുഎസിലെ ഇലക്‌ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയുടെ സ്ഥാപകനും സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോണ്‍ മസ്‌ക്. ബ്ലൂംബര്‍ഗ് ബില്യനയേഴ്‌സ് ഇന്‍ഡെക്‌സിലാണ് ശതകോടീശ്വരനായ ജെഫ് ബെസോസിനെ മസ്‌ക് പിന്തള്ളിയത്. ലോകത്തെ 500 ശതകോടീശ്വരന്‍മാരെയാണ് ബ്ലൂംബര്‍ഗ് ബില്യനയേഴ്‌സ് ഇന്‍ഡെക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ടെസ്‌ലയുടെ ഓഹരിമൂല്യത്തില്‍ 4.8 ശതമാനം കുതിച്ചുചാട്ടം ഉണ്ടായി. ഇതാണ് ചുരുങ്ങിയകാലംകൊണ്ട് സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇലോണ്‍ മസ്‌കിനെ സഹായിച്ചത്. അതേസമയം 195 ബില്യണ്‍ യുഎസ് ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ നിലവിലെ ആസ്തി. 2020ന്റെ തുടക്കത്തില്‍ 38 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു മസ്‌കിന്റെ ആസ്തി എന്നത്. 2017 മുതല്‍ ലോക സമ്പന്നരില്‍ ഒന്നാമനായിരുന്ന ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇപ്രാവശ്യം തളര്‍ത്തിയത്. 187 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ നിലവിലുള്ള ആസ്തി.
കോവിഡ് കാലം ഓഹരി വിപണിയെ തളര്‍ത്തിയപ്പോഴും ടെസ് ല വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്.ടെസ് ലയുടെ ഓഹരി വില 4.8ശതമാനംകൂടി കുതിച്ചതോടെ വെറും 12 മാസംകൊണ്ട് ഇലോണ്‍ മക്‌സിന്റെ ആസ്തി 157 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത്. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ലോകം നല്‍കിയ സ്വീകാര്യതയാണ് ടെസ് ലയെ നിക്ഷേപകരുടെ ഇഷ്ടപ്പെട്ട ഓഹരിയാക്കി മാറ്റിയത്. നിലവില്‍ ടെസ് ലയില്‍ 20ശതമാനം ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിനുള്ളത്. അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം നവംബറിൽ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മസ്ക് കടത്തിവെട്ടിയിരുന്നു. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ടെസ്‌ലയുടെ ഓഹരിവില അന്ന് 14 ശതമാനം ഉയര്‍ന്നതോടെ മസ്‌കിന്റെ ആസ്തി 11750 കോടി ഡോളര്‍ ആയി ഉയരുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആസ്തിയില്‍ 9000 കോടി ഡോളറിനടുത്ത് വര്‍ധനയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha


























