അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാന്റെ അറസ്റ്റ് വാറണ്ട് ;ഇറാനിലെ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികളുടെയും ആരാധാകരുടെയും വെടിയും പടക്കവും കൊലയുമൊക്കെ അരങ്ങേറുമ്പോള്‍ ട്രംപിന് വധശിക്ഷ വിധിച്ച് ഇറാന്റെ മറ്റൊരു പ്രത്യാക്രമണം.ഇറാനിലെ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ കഴിഞ്ഞ വര്‍ഷം ആക്രമണത്തില്‍ കൊലപ്പെടുത്തിയ കേസിലാണ് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇറാഖില്‍ കാലുകുത്തിയാല്‍ ട്രംപിനെ വധിക്കുമെന്നാണ് ബഗ്ദാദ് കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഖാസിം സുലൈമാനിയെയും ഇറാഖി മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ മഹ്ദി അല്‍ മുഹന്ദിസിനെയും ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്.ഇറാഖ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇറാനിലേക്ക് തിരിക്കാന്‍ ബഗ്ദാദിലെ വിമാനത്താവളത്തിലേക്ക് പോയ വേളയിലാണ് അമേരിക്കന്‍ മിസൈല്‍ പതിച്ച് രണ്ട് നേതാക്കളും കൊല്ലപ്പെട്ടത്.ഖാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ടവനാണെന്നും ഇറാനിലും വെറുക്കപ്പെട്ടയാളാണ് സുലൈമാനിയെന്നും കൊലയ്ക്കു പിന്നാലെ ട്രംപ് പ്രതികരിച്ചിരുന്നു. മാത്രവുമല്ല ഇറാനിലടക്കം നിരവധി മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞതിന് ഉത്തരവാദിയാണ് സുലൈമാനിയെന്നുമായിരുന്ന ട്രമ്പിന്റെ അന്നത്തെ പ്രതികരണം. നേതാക്കന്മാര്‍ പുറം ലോകത്തെ വിശ്വസിപ്പിച്ചതു പോലെ ഇറാന്‍ ജനത സുലൈമാനിയുടെ മരണത്തില്‍ അത്ര ദുഃഖിതരല്ലെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പേ കൊല്ലപ്പെടേണ്ടയാളാണ് സുലൈമാനിയെന്നും ട്രംപ് അന്നു ട്വീറ്റ് ചെയ്തു.
ഇറാഖ് സര്‍ക്കാരിന്റെ അംഗീകാരമുള്ള ഷിയാ സായുധ സംഘത്തിന്റെ ഡെപ്യൂട്ടി നേതാവായിരുന്നു കൊല്ലപ്പെട്ട മുഹന്ദിസ്.ഇറാന്‍ സൈന്യത്തിലെ ഖുദ്സ് ഫോഴ്സിന്റെ മേധാവിയായിരുന്നു ഖാസിം സുലൈമാനി. ഇരുവരെയും കൊലപ്പെടുത്താന്‍ നേരിട്ടു നിര്‍ദേശം നല്‍കിയതിന്റെ പേരിലാണ് ട്രംപിനെതിരെ ഇറാഖ് പോലീസ് കേസെടുത്തതും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതും.ഇറാഖിലും മറ്റുമുള്ള അമേരിക്കന്‍ ജനതയെ ഇല്ലാതാക്കാന്‍ നിരവധി പദ്ധതികള്‍ സുലൈമാനി ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നിരവധി പേരെ കൊലപ്പെടുത്തുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തു. ബഗ്ദാദിലെ യുഎസ് എംബസിയില്‍ നടന്ന ആക്രമണം തന്റെ അറിവോടെയാണെന്ന് സുലൈമാനി തന്നെ സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ഡ്രോണ്‍ ആക്രമണം.ഖാസിം സുലൈമാനിയെയും മുഹന്ദിസിനെയും വധിച്ച ആക്രമണം മുന്‍പ് ഇറാഖ്-അമേരിക്ക ബന്ധത്തില്‍ വലിയ ഉലച്ചിലുണ്ടാക്കിയിരുന്നു.അമേരിക്കന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ഷിയാ പാര്‍ലമെന്റംഗങ്ങള്‍ പ്രമേയം അവതരിപ്പിക്കുകയും പിന്നാലെ ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇറാഖിലെ അമേരിക്കന്‍ കാര്യാലയം ട്രംപ് അടച്ചുപൂട്ടി. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദം തുടച്ചു മാറ്റുന്നയതിനു പിന്നാലെ ഡൊണാള്‍ഡ് ട്രംപിനു നേരി സിറിയ ഉള്‍പ്പെടെ രാജ്യങ്ങള്‍ കടുത്ത ഭീഷണി മുഴക്കിയിരുന്നു.
https://www.facebook.com/Malayalivartha


























