ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്...ചുഷുലിലെ മോള്‍ഡോയില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ കോര്‍പ്സ് കമാണ്ടറും മലയാളിയുമായ ലഫ്റ്റണന്റ് ജനറല്‍ പി.കെ.ജി മേനോനാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക.
ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്. ചുഷുലിലെ മോള്‍ഡോയില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ കോര്‍പ്സ് കമാണ്ടറും മലയാളിയുമായ ലഫ്റ്റണന്റ് ജനറല്‍ പി.കെ.ജി മേനോനാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക. മാസങ്ങള്‍ക്ക് ശേഷമാണ് സൈനിക തല ചര്‍ച്ച നടക്കുന്നത്.
നേരത്തെ നടന്ന നയതന്ത്ര ചര്‍ച്ചകളൊന്നും പ്രശ്നപരിഹാരത്തിന് ഉതകുന്ന തലത്തിലായിരുന്നില്ല. എട്ട് മാസത്തിലേറെയായി അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സൈന്യം മുഖാമുഖം തുടരുകയാണ്.
ചൈന സേനവിന്യാസം കുറക്കാതെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അതിര്‍ത്തിയില്‍ ഒരു തരത്തിലുള്ള കയ്യേറ്റവും അനുവദിക്കില്ലെന്നും മേഖലയിലെ സുരക്ഷ വിലയിരുത്തിയ കരസേനാ മേധാവി ജനറല്‍ എം.എം നരവാനെ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha