അമേരിക്കയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ 17 കാരന്‍ വെടിവെച്ചു കൊന്നു

അമേരിക്കയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വെടിവെച്ചു കൊന്ന കേസില്‍ 17 കാരന്‍ അറസ്റ്റില്‍. ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കെസ്സി ചൈല്‍ഡസ് (42), റെയ്‌മോണ്ട് ചൈല്‍ഡസ് (42) എലെയ്ജ ചൈല്‍ഡ സ് (18) റീത്ത ചൈല്‍ഡസ് (13), പൂര്‍ണ്ണ ഗര്‍ഭിണിയായ കെയ്‌റ ഹോക്കിന്‍സ് (19) എന്നിവരാണ് കൊല്ലപ്പട്ടത്.
രാവിലെ നാല് മണിയോടെ വീട്ടില്‍ നിന്നും വെടി ശബ്ദം കേട്ടുവെന്ന് പോലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് നാലുപേര്‍ വീടിനകത്തും ഒരു യുവാവ് പുറത്തും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. ഗര്‍ഭിണിയുള്‍പ്പെടെ അകത്ത് വെടിയേറ്റു കിടന്നിരുന്നവര്‍ പൊലീസ് എത്തുമേ്ബാള്‍ തന്നെ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























