Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

സഹപാഠിയോട് ഇഷ്ടം തുറന്നു പറഞ്ഞ എട്ടുവയസുകാരിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി അധികൃതര്‍

02 FEBRUARY 2021 10:13 PM IST
മലയാളി വാര്‍ത്ത

സഹപാഠിയോട് ഇഷ്ടം തുറന്നു പറഞ്ഞ എട്ടുവയസുകാരിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. യുഎസ് ഒക്കലഹോമ ഒവാസോ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവാണ് മകള്‍ക്ക് നേരിടേണ്ട വന്ന ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.

റിജോയ്‌സ് ക്രിസ്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ എട്ടുവയസുകാരിയുടെ അമ്മയായ ഡെലാനി ഷെല്‍റ്റന്‍ എന്ന യുവതിയാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം ക്ലാസിലെ തന്നെ മറ്റൊരു കുട്ടിയോട് 'ക്രഷ്' ആണെന്ന് മകള്‍ തുറന്നു പറഞ്ഞിരുന്നു. നിഷ്‌കളങ്കമായി മനസിലെ വികാരം പങ്കുവച്ച കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി പുറത്താക്കിയെന്നാണ് ആരോപണം.
പെണ്‍കുട്ടിയെ മാത്രമല്ല സഹോദരനായ അഞ്ചുവയസുകാരനെയും സ്‌കൂളില്‍ നിന്നും പുറത്താക്കി. കുട്ടിയുടെ അമ്മ ഡെലാനിയുടെ വാക്കുകള്‍ അനുസരിച്ചാണെങ്കില്‍ സ്‌കൂളില്‍ കളിസ്ഥലത്ത് വച്ചാണ് മകള്‍ സഹപാഠിയോട് തന്റെ 'ഇഷ്ട'ത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇതറിഞ്ഞ് അധികൃതര്‍ കുട്ടിയെ പ്രിന്‍സിപ്പാളിന്റെ അരികിലെത്തിച്ചു.
'സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്നു മാത്രമേ ഗര്‍ഭം ധരിക്കാന്‍ സാധിക്കു' എന്നാണ് വൈസ് പ്രിന്‍സിപ്പാള്‍ അപ്പോള്‍ തന്റെ മകളോട് പറഞ്ഞതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. വിവരം അറിഞ്ഞ് സ്‌കൂളില്‍ എത്തിയപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്നാണ് തന്നോട് ചോദിച്ചത്. അതില്‍ പ്രത്യേകിച്ച് പ്രശ്‌നം ഒന്നും കാണുന്നില്ലെന്ന് താന്‍ വ്യക്തമാക്കി. ഡെലാനി പറയുന്നു.
ഇതിന് പിന്നാലെയാണ് മക്കളെ രണ്ടു പേരെയും സ്‌കൂളില്‍ നിന്നും പുറത്താക്കി ഷെല്‍റ്റന്‍ കുടുംബവുമായുള്ള 'പാര്‍ട്ട്ണര്‍ഷിപ്പ്'അവസാനിപ്പിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയത്. സ്വവര്‍ഗ്ഗ ലൈംഗികത/ ഉഭയ ലൈംഗികത എന്നിവ ലൈംഗിക അധാര്‍മ്മികതയാണെന്നാണ് റിജോയ്‌സ് ക്രിസ്ത്യന്‍ സ്‌കൂള്‍ ഹാന്‍ഡ്ബുക്കില്‍ പറയുന്നത്.
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പുറത്താക്കുമെന്നും ഇതില്‍ പറയുന്നുണ്ട്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ യുഎസ് സ്‌റ്റേറ്റുകളില്‍ ഒന്നു കൂടിയാണ് ഒക്ക്‌ലഹോമ. എന്നിട്ടും ഇത്തരമൊരു കാര്യത്തിന്റെ പേരില്‍ തിരിച്ചറിവ് പോലും ഇല്ലാത്ത കുട്ടിക്കെതിരെ നടപടി സ്വീകരിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
എന്നാല്‍ സ്‌കൂളില്‍ നിന്നുണ്ടായ അനുഭവം മകളെ പൂര്‍ണ്ണമായും തകര്‍ത്തുവെന്നാണ് ഡെലാനി പറയുന്നത്. ക്ലാസിലെ ഒരു കുട്ടിയുമായി കളിക്കാനും സമയം ചിലവഴിക്കാനും മകള്‍ വളരെയേറെ ഇഷ്ടപ്പെടുന്നുണ്ട്. അതാണ് അവള്‍ തുറന്നു പറഞ്ഞത്.
അല്ലാതെ അതൊരു ബന്ധവും മറ്റ് തരത്തിലുള്ള കാര്യങ്ങളോ ഒന്നുമല്ല. ഈ സംഭവത്തിന് ശേഷം ദൈവത്തിന് തന്നോടുള്ള ഇഷ്ടം പോകുമോയെന്നായിരുന്നു മകള്‍ സങ്കടത്തോടെ ചോദിച്ചതെന്നാണ് അതിവൈകാരികമായി ആ അമ്മയും മാധ്യമങ്ങളോട് പ്രതികരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (1 hour ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (1 hour ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (1 hour ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (3 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (6 hours ago)

Malayali Vartha Recommends