Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജെനി കേരളത്തിലെ ആദ്യ വനിതാ പൈലറ്റല്ലെന്ന വാദവുമായി യു.എ.ഇയിലെ മറ്റു പൈലറ്റുമാർ; ജെനിയുടെ നേട്ടത്തെ അംഗീകരിക്കുന്നു, പ്രശംസിക്കുന്നു, എന്നാൽ, അതിൽ ചില തിരുത്തലുകൾ ആവശ്യമാണ്

23 MAY 2021 09:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

രണ്ട്​ ദിവസമായി സോഷ്യല്‍ മീഡിയയിലെ താരമാണ്​ ജെനി ജെറോം എന്ന ​വനിത പൈലറ്റ്​. കേരളത്തിലെ തീരദേശത്തു നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിത കൊമേഴ്​സ്യല്‍ പൈലറ്റാണ് ജെനിയെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലും, മാധ്യമങ്ങളിലും നടന്ന ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അടക്കം രാഷ്​ട്രീയ സാമൂഹിക മേഖലകളിലുള്ളവരും ഇത്തരം പോസ്​റ്റുകള്‍ ഇട്ടിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിയടക്കം പിന്നീട്​ എഡിറ്റ്​ ചെയ്​തു. ഈ സമയത്ത്​ യു.എ.ഇയിലെ പൈലറ്റുമാരുടെ ഗ്രൂപ്പില്‍ മറ്റൊരു ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ എന്തെങ്കിലും സത്യമുണ്ടോ ​ എന്നതായിരുന്നു വിഷയം. ഇല്ലെന്നാണ്​ എല്ലാ പൈലറ്റുമാരും തെളിവ്​ സഹിതം പറയുന്നത്​. ജെനിയുടെ നേട്ടത്തെ പ്രശംസിക്കുന്നതിനൊപ്പം സത്യം പുറത്തു വരണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു.

 

 

 

 

 

​ശനിയാഴ്​ച രാത്രി ഷാര്‍ജയില്‍ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പറന്ന എയര്‍ അറേബ്യ വിമാനമാണ്​ വാര്‍ത്തകളില്‍ ഇടം പിടിച്ചത്​. മലയാളി വനിത പൈലറ്റുമാരുടെ പട്ടിക തന്നെ നിരത്തിയാണ്​ മറ്റ്​ പൈലറ്റുമാര്‍ സോഷ്യല്‍ മീഡിയ വാദത്തെ പൊളിച്ചടുക്കിയത്​. കേരളത്തിലെ ആദ്യ വനിത പൈലറ്റായി പൊതുവെ അറിയുപ്പെടുന്നത്​ സബീഹ മരിക്കാര്‍ ആണ്​.

വര്‍ഷങ്ങള്‍ക്ക്​ മുന്‍പ്​ പൈലറ്റായ സബീഹക്ക്​ ശേഷം 50ഓളം മലയാളി വനിതകള്‍ ഈ സീറ്റിലേക്ക്​ എത്തിയിരുന്നു. അതേസമയം, തനിക്ക്​ മുന്‍പും വനിത പൈലറ്റുമാര്‍ കേരളത്തില്‍ നിന്ന്​ ഉണ്ടായിരുന്നോ എന്ന്​ സംശയമുണ്ടെന്ന്​ സബീഹ പറയുന്നു.

 

 

 

 

 

സോഷ്യല്‍ മീഡിയയുടെ മറ്റൊരു അവകാശവാദം കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാണ്​ ജെനി എന്നായിരുന്നു. എന്നാല്‍, 21ാം വയസില്‍ പൈലറ്റായ​ മാര്‍ട്ടിന സലിനും 22ാം വയസില്‍ ഈ സീറ്റിലേക്കെത്തിയ ഗീതു വിജയുമെല്ലാം 23കാരിയായ ജെനിയേക്കാള്‍ ഇളയതാണ്​. തീരദേശത്തു നിന്നുള്ള ആദ്യ പൈലറ്റാണ്​ ജെനിയെന്നതാണ്​ സോഷ്യല്‍ മീഡിയ ഏറ്റവുമധികം ആഘോഷിച്ചത്​.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മലപ്പറും താനൂരുള്ള അഫ്ര അബ്​ദുല്ല തീരദേശത്തു നിന്നുള്ള പൈലറ്റാണ്​ എന്ന മറുവാദവും പൈലറ്റുമാര്‍ ഉന്നയിക്കുന്നു. ദരിദ്ര കുടുംബത്തിലെ കുട്ടിയാണ്​ ഗീതുവെന്നതും ശരിയല്ല. ഏകദേശം ഒന്നര കോടി രൂപ ചെലവു വരുന്ന കോഴ്​സ്​ പൂര്‍ത്തിയാക്കിയാണ്​ ജെനി പൈലറ്റ്​ ലൈസന്‍സ്​ നേടിയത്​.

വര്‍ഷങ്ങളായി ഷാര്‍ജയിലാണ്​ താമസം. ആദ്യ കൊമേഴ്​സ്യല്‍ പൈലറ്റ്​ എന്നതും ശരിയല്ല. ജെ​നിയുടെ നേട്ടങ്ങൾ വളരെ വലുതാണ്, പ്രശംസ അർഹിക്കുന്നതുമാണ്. എന്നാല്‍, അനാവശ്യമായ ആഘോഷങ്ങള്‍ ​ഈ മേഖലയെ കുറിച്ച്‌​ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നുമാണ്​ മറ്റ്​ പൈലറ്റുമാര്‍ പറയുന്നത്​.

 

 

അതേസമയം, നല്‍കിയത്​ ഉറപ്പായ വിവരങ്ങള്‍ ആണെന്ന് ജെനിയുടെ പിതാവ് ജെറോം. വിവരങ്ങള്‍ ചോദിച്ചവരോട്​ തങ്ങള്‍ നല്‍കിയത്​ ഉറപ്പായ വിവരങ്ങള്‍ മാത്രമാണെന്ന്​ ജെനിയുടെ പിതാവ്​ ജെറോം 'ഗള്‍ഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. ജെനി കേരളത്തിലെ തീരദേശത്തു

നിന്നുള്ള ആദ്യ കൊമേഴ്​സ്യല്‍ വനിത പൈലറ്റാണെന്നാണ്​ വിശ്വാസം. ഒന്നര കോടി രൂപ മുടക്കിയാണ്​ പഠിച്ചത്​. സോഷ്യല്‍ മീഡിയയിലെത്തിയപ്പോള്‍ കൂടുതല്‍ മേമ്പൊടി ചേര്‍ത്തിട്ടുണ്ടാവാം. അതില്‍ ഞങ്ങള്‍ക്ക്​ പങ്കില്ലെന്നും ജെറോം പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (10 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (14 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (25 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (49 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (58 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends