Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പടുത്തുയർത്താൻ പറ്റാത്ത കേടുപാടുകൾ; ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ പൂർണമായും തകർന്നത് 2,000 പാര്‍പ്പിടങ്ങള്‍, 15,000 വീടുകള്‍ക്ക് വലിയ നാശമുണ്ടായി, ആശുപത്രികളും പള്ളികളും വാണിജ്യ കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വ്യോമാക്രമണത്തില്‍ തകര്‍ന്നു

24 MAY 2021 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ലോകത്തെ മുഴുവനും ആശങ്കയിലാഴ്ത്തി ഇസ്രായേൽ പലസ്‌തീൻ സംഘർഷത്തിന് സമാധാനക്കൊടി പാറിയപ്പോൾ പുറത്ത് വരുന്നത് ദുരിതത്തിന്റെ കഥകളാണ്. 11 നാളുകള്‍ നീണ്ട ഇസ്രായേല്‍ അതിക്രമത്തിന് വെള്ളിയാഴ്ച വെളുപ്പിനാണ് വിരാമം കുറിച്ചത് തന്നെ. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ ഈജിപ്തിന്‍റെ പ്രതിനിധി സംഘം രണ്ടിടങ്ങളിലും ക്യാമ്പ് ചെയ്യുന്നതായാണ് റിപ്പോർട്ട്.

ഇതിനുപിന്നാലെ പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ഫലമായി ഗാസയിലെ 2,000 പാര്‍പ്പിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം തന്നെ 15,000 വീടുകള്‍ക്ക് വലിയ നാശമുണ്ടായി. ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത് ജനവാസകേന്ദ്രങ്ങളിലാണ് എന്നതാണ് കാരണം. വീടുകള്‍ക്ക് പുറമെ ആശുപത്രികളും പള്ളികളും വാണിജ്യ കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുമുണ്ട്. വ്യവസായശാലകളും പൊലീസ് സ്‌റ്റേഷനുകളും തകര്‍ന്നവയില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. പൊട്ടിയിട്ടില്ലാത്ത മുന്നൂറോളം ഇസ്രയേലി റോക്കറ്റുകളും ഷെല്ലുകളും കണ്ടെത്തിയതായി പൊലീസ് മേധാവി മഹമൂദ് സലാ വ്യക്തമാക്കുകയുണ്ടായി.

അതേസമയം ഗാസയിലെ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് സിന്‍വര്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത് തന്നെ. സിന്‍വറിന്റെ വീടും ഇസ്രയേല്‍ ആക്രമണത്തിൽ തകര്‍ത്തിരുന്നു. കൂടാതെ ഗാസയിലെ പലസ്തീന്‍ജനതയ്ക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തു. പലസ്തീനും ഇസ്രയേലും ജനാധിപത്യരാജ്യങ്ങളായി സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികളോടെ സമാധാനത്തില്‍ ജീവിക്കണമെന്നും യുഎന്‍ പ്രസ്താവനയില്‍ അറിയിച്ചു.

എന്നാൽ ഫലസ്തീന്‍ പ്രശ്നത്തിന് അടിയന്തര രാഷ്ട്രീയ പരിഹാരം ഉണ്ടായില്ലെങ്കില്‍ ഗസ്സയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഫലം ചെയ്യില്ലെന്ന് യു.എന്‍ ജീവകാരുണ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൃത്യമായ രാഷ്ട്രീയ പരിഹാരം കാണാതെ ഗസ്സ പുനര്‍നിര്‍മാണത്തിന് ഫണ്ട് നല്‍കില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചു. ഫലസ്തീന്‍, ഇസ്രായേല്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം വൈകരുതെന്നും ഇ.യു നിര്‍ദേശിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (9 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (13 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (24 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (48 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (57 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends