കാർഷിക മേഖലയിൽ പരസ്പര സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ഇന്ത്യയും ഇസ്രായേലും: ഇതിന്റെ ഭാഗമായി കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്കായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു

ഇന്ത്യയും ഇസ്രായേലും പുതിയ തീരുമാനങ്ങളിലേക്ക്.... ഒന്നിച്ചുനിന്ന് ചില പദ്ധതികൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുരാജ്യങ്ങളും...ഇസ്രായേൽ – ഇന്ത്യ ബന്ധം കൂടുതൽ ശക്തമാകുന്നു. കാർഷിക മേഖലയിൽ പരസ്പര സഹകരണം കൂടുതൽ മെച്ചപ്പെടുത്താനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. ഇതിന്റെ ഭാഗമായി കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്കായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
കേന്ദ്ര കാർഷിക മന്ത്രാലയവും, ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് കരാർ പ്രകാരമുള്ള പദ്ധതികൾ നടപ്പിലാക്കുക. കാർഷിക മേഖലയുടെ ഉന്നമനത്തിനായി ഇന്ത്യയിൽ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ ഉൾപ്പെടെ സ്ഥാപിക്കും. 12 സംസ്ഥാനങ്ങളിലായി 29 ഓളം കേന്ദ്രങ്ങളാകും സ്ഥാപിക്കുക.
പുതിയ കൃഷി രീതികളെ കുറിച്ച് അറിവുകൾ ഇത്തരം കേന്ദ്രങ്ങൾ വഴി കർഷകർക്ക് നൽകും. ഇതിന് പുറമേ പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനും പുത്തൻ കൃഷി രീതികൾ പ്രായോഗികമാക്കുന്നതിനും ആവശ്യമായ പരിശീലനങ്ങളും നൽകും. കൃഷിക്കാവശ്യമായ വിത്തുകളും, ചെടികളും ഇത്തരം കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കും. പ്രതിവർഷം 25 മില്യൺ വിത്തുകളാണ് കേന്ദ്രങ്ങൾ വഴി ഉത്പാദിപ്പിച്ചെടുക്കാൻ ലക്ഷ്യമിടുന്നത്.
മൂന്ന് വർഷക്കാലത്തേക്കാണ് ഇരു രാജ്യങ്ങളും പദ്ധതികൾക്കായുള്ള കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇത് പ്രാവർത്തികമാകുന്നതോട് കൂടി കാർഷിക മേഖല കൂടുതൽ മികച്ചതാകുമെന്നും, കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നുമാണ് വിലയിരുത്തൽ
ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു.ഈ മാസം 31 ന് ദില്ലിയിൽ നിന്ന് ആദ്യ വിമാനം സർവ്വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ജൂലൈ 31 വരെയുള്ള വിമാന സർവ്വീസുകൾ സംബന്ധിച്ച് ഷെഡ്യൂൾ ആയിട്ടുണ്ട്. മെയ് മാസം 21 ന് ശേഷം ഇസ്രായേൽ വിസ അനുവദിച്ചവർക്കാണ് യാത്ര ചെയ്യാൻ കഴിയുക. മുൻപ് വിസ ലഭിച്ചിട്ടുള്ളവർ പുതുക്കേണ്ടതാണ്.
https://www.facebook.com/Malayalivartha

























