Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഇസ്രായേല്‍ കോപ്പുകൂട്ടുന്നു വീണ്ടും യുദ്ധസാധ്യത... ഇറാന്‍, സൗദി, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ വിവിധ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സൈനിക സഹായത്തോടെ പാലസ്തീന്‍ ഹമാസ് മിന്നല്‍ യുദ്ധത്തിന് തയാറെടുക്കുന്നുവെന്ന ആശങ്കയില്‍ ഇസ്രായേല്‍ കൂടുതല്‍ പ്രതിരോധത്തില്‍ കൂടുതല്‍ സജ്ജരാകുന്നു

26 MAY 2021 07:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇറാന്‍, സൗദി, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ വിവിധ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സൈനിക സഹായത്തോടെ പാലസ്തീന്‍ ഹമാസ് മിന്നല്‍ യുദ്ധത്തിന് തയാറെടുക്കുന്നുവെന്ന ആശങ്കയില്‍ ഇസ്രായേല്‍ കൂടുതല്‍ പ്രതിരോധത്തില്‍ കൂടുതല്‍ സജ്ജരാകുന്നു.


ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളുടെ സഹകരണത്തോടെ പ്രതിരോധ സംവിധാനം കൂടുതല്‍ സജ്ജമാക്കുകയാണ് ഇസ്രായേല്‍. ആണവായുധവും മിസൈല്‍ പോര്‍വര്‍ഷവും ഉള്‍പ്പെടെ ആക്രമണമുന ഇസ്രായേലിനു നേരേ തിരിയുന്നതായി ഇസ്രേയാല്‍ ചാരസംഘടന മൊസാദ് മുന്നറിയിപ്പു നല്‍കിയതോടെ, സൈനിക ബലം കൂട്ടാനും 18 വയസു തികഞ്ഞ കൂടുതല്‍ യുവതീയുവാക്കളെ സൈന്യത്തില്‍ പരിശീലിപ്പിക്കാനുമാണ്ഇസ്രായേലിന്റെ പുതിയ നീക്കം. കരയും കടലും ആകാശവും രാപകല്‍ നിരീക്ഷണത്തിലാക്കാന്‍ അമേരിക്കയുടെ സഹകരണത്തോടെ ചാര ഉപഗ്രഹങ്ങള്‍ പശ്ചിമേഷ്യന്‍ പ്രദേശത്തുടനീളം ഇസ്രയേല്‍ നിലയുറപ്പിച്ചിരിക്കുന്നു.

 




ശത്രുപക്ഷത്തിന്റെ ഏതു ചെറിയ നീക്കവും അപ്പോള്‍ അറിയാനും അതേ നിമിഷം ആ നീക്കത്തെ തുരത്തി ചാരമാക്കാനുമുള്ള സന്നാഹം ഇസ്രായേല്‍ ഒരുക്കുകയാണ്. ഒന്നേ മുക്കാല്‍ ലക്ഷത്തിലേറെ സജീവ സൈനികരാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിലുള്ളത്. ഇത് രണ്ടു ലക്ഷമായി ഉയര്‍ത്താനുള്ള അടിയന്തിര തീരുാനമാണ് ഈ ചെറിയ രാജ്യം സ്വീകരിച്ചിക്കുന്നത്. റിസര്‍വ് ഫോഴ്സായുള്ള അഞ്ചര ലക്ഷം ഭടന്‍മാര്‍ എന്ന തോത് ആറര ലക്ഷമായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു.


റഡാര്‍ നിരീക്ഷണം, ആയുനിക യുദ്ധോപകരണങ്ങളുടെ പരിശീലനം, ലേസര്‍ പ്രതിരോധ സജ്ജീകരണവിന്യാസം എന്നിവയിലേക്ക് കൂടുതല്‍ ചെറുപ്പക്കാരായ സൈനികരെ ഉടന്‍ സജ്ജരാക്കും. കേരളത്തിന്റെ പകുതിയോളം മാത്രം വലിപ്പമുള്ള ഇസ്രായേല്‍ എന്ന കൊച്ചുരാജ്യത്തിന്റെ ആകെ ജനസംഖ്യ 90 ലക്ഷം ആണെന്നിരിക്കെയാണ് ഇത്രത്തോളം പേര്‍ മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കായി അണിനിരക്കുന്നത്.

 


അര ലക്ഷം പേരാണ് പലസ്തീന്‍ സൈനിക നിരയിലുള്ളതെങ്കിലും ഇവര്‍ക്ക് പശ്ചിമേഷ്യയിലെ മുസ്ലീം രാജ്യങ്ങളുടെ ഒന്നാകെയുള്ള സഹകരണം ഉറപ്പാക്കുന്ന സാഹചര്യം ഇസ്രായേലിനെ ഭീതിപ്പെടുന്നു. അനൗദ്യോഗികമായി പലസ്തീന്‍ സൈന്യത്തിന്റെ എണ്ണം എണ്‍പതിനായിരത്തിനു മുകളിലാണെന്ന് മൊസാദ് നിരീക്ഷിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസുമായുള്ള മിന്നല്‍ യുദ്ധ വേളയില്‍ പ്രധാനമായും ആറു ഇസ്ലാമിക രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളാണ് ഇസ്രായേലിനെ ഹമാസിനൊപ്പം വളഞ്ഞത്. ആധുനിക ലേസര്‍ സജ്ജീകരണത്തില്‍ ഇവയെ ഇസ്രായേല്‍ വഴിതിരിച്ചുവിടുകയോ ചാരമാക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായി. ഒരു സെന്റിമീറ്റര്‍ വിസ്തൃതിയെക്കാള്‍ അതിസൂക്ഷ്മതയോടെ യുദ്ധവിമാനത്തില്‍ പ്രയോഗിക്കാവുന്ന ലേസര്‍ സംവിധാനമാണ് ഇസ്രായേലിന്റെ ഏറ്റവും പ്രധാന കരുതലായിരിക്കുന്നത്. ഏത് ഇരുട്ടിലും ഇത് ശുത്രവിനെ കൃത്യമായി കണ്ടെത്തി ആക്രമണം നടത്തും എന്നതും മറ്റൊരു നേട്ടം.




ഹമാസിനെ സഹായിക്കാന്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യമായ ഇറാന്റെ പിന്തുണയോടെ ഇസ്ലാമിക് ജിഹാദ് എന്ന സായുസംഘത്തിലെ പതിനായിരം പേര്‍ ഹമാസിനൊപ്പമുണ്ട്. അടുത്തയിടെ ഇറാനില്‍ നിന്നും ഇസ്രായേലിനു നേരേ തൊടുക്കാവുന്ന മിസൈലുകള്‍ വികസിപ്പിച്ചതും പശ്ചിമേഷ്യയില്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുകയാണ്.


ലോകത്തെ ഏറ്റവും വലിയ സൈനികായുധ കയറ്റുമതി ശക്തികളിലൊന്നായ ഇസ്രയേല്‍ തല്‍ക്കാലം ആയുധങ്ങള്‍ തങ്ങളുടെ സുരക്ഷയ്ക്കായി കരുതി വയ്ക്കാനും തീരുമാനിച്ചിരിക്കുന്നു. ഇന്ത്യ, റഷ്യ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ മുന്‍ കരാര്‍ പ്രകാരമുള്ള ആയുധങ്ങള്‍ വിറ്റതിനു ശേഷം സ്വന്തം സുരക്ഷയ്ക്കായി കരുതല്‍ കൂട്ടാനുള്ള തീരുമാനമായിരിക്കുന്നത്.ഇന്ത്യയുമായി ഒപ്പുവെച്ച ടാങ്കര്‍ മിസൈല്‍, യുദ്ധവിമാന കരാറുകള്‍ ര്‍ കാലാവധി ഇക്കൊല്ലം അവസാനിക്കുകയും ചെയ്യും.




രാജ്യാന്തര ആണവ നിര്‍വ്യാപന കരാറിന്റെ ഭാഗമാകാതെ തന്നെ ഇവര്‍ രഹസ്യമായി ആണവായുധങ്ങള്‍ വികസിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മൂവായിരത്തിലധികം വരുന്ന ടാങ്കുകളാണ് ഇസ്രായേല്‍ കരസേനയുടെ കരുത്ത്. കൂടാതെ വന്‍നശീകരണം വിതയ്ക്കുന്ന വിവിയിനം മിസൈലുകള്‍. തോക്കുകള്‍, ആണവായുധങ്ങള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയും വികസിപ്പിച്ചിട്ടുണ്ട്. 700 പോര്‍ വിമാനങ്ങളാണ് നിലവില്‍ സേനയ്ക്കുള്ളത്. ഇത് അടിയന്തിരമായി ആയിരത്തിലേക്ക് വര്‍ധിപ്പിക്കാനാണ് തീരുമാനം.

ഇതിനൊപ്പം അമേരിക്കയുടെ മുങ്ങിക്കപ്പല്‍ റഡാര്‍ നിരീക്ഷണം പശ്ചിമേഷ്യന്‍ കടല്‍ മേഖലയില്‍ കൂടുതല്‍ സജീവമാക്കാനും ധാരണയായിരിക്കുന്നു. പതിനായിരത്തോളം വരുന്ന നാവികസേനയ്ക്ക് നാല് ചെറു യുദ്ധക്കപ്പലുകളും എട്ട് മിസൈല്‍ ബോട്ടുകളും അഞ്ച് അന്തര്‍വാഹിനികളും 45 പട്രോള്‍ ബോട്ടുകളും രണ്ട് സ്പ്പോര്‍ട്ട് കപ്പലുകളുമാണുള്ളത്. 




ആധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകള്‍ അവശ്യസാഹചര്യങ്ങളില്‍ പാലസ്തീനു പുറമേ ഈജിപ്ത്, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കു നേരെ പ്രയോഗിക്കാന്‍ ഏതു നിമിഷവും സജ്ജമാണ്. മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍, ഹ്രസ്വദൂര സബ്സോണിക് ക്രൂയിസ് മിസൈലുകള്‍ എന്നിവയാണ് ഇതിനായി കരുതി വെയ്ക്കുന്നത്.


1,500 കിലോമീറ്റര്‍ റേഞ്ചില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതുമായ മിസൈലുകളാണ് ഇസ്രയേലിന്റെ ആയുധശേഖരത്തിലുള്ളത്. ഇറാന്റെ എല്ലാ ഭാഗത്തും ആക്രമിക്കാന്‍ ശേഷിയുള്ള 3,500 കിലോമീറ്റര്‍ പ്രഹരശേഷിലുള്ള മിസൈലുകള്‍ ഇസ്രയേലിനുണ്ടെന്നും പ്രതിരോധ രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കുന്നു.

 




ഹമാസും ഇസ്ലാമിക് ശക്തികളും തൊടുത്തുവിടുന്ന റോക്കറ്റുകള്‍ ഭൂമി തൊടാതെ അതാത് രാജ്യങ്ങളില്‍ വെച്ചുതന്നെ തകര്‍ക്കാന്‍ ശേഷിയുള്ള അയണ്‍ ഡോം എന്ന വ്യോമപ്രതിരോധ സംവിധാനമാണ് ഇസ്രായേലിന്റെ വന്‍ കരുതല്‍. കഴിഞ്ഞയാഴ്ച ഇതേ സംവിധാനം ഉന്നം തെറ്റാതെ പ്രയോഗിച്ചാണ് ഇസ്രായേല്‍ ഹമാസിനെ ഒതുക്കിയത്.


ഹമാസിന്റെ പക്കലുള്ള ആറായിരത്തോളം റോക്കറ്റുകള്‍ക്ക് ഗാസാ അതിര്‍ത്തി മുതല്‍ നാലായിരത്തിലേറെ കിലോമീറ്റര്‍ വരെ പ്രഹരശേഷിയുണ്ടെന്നാണ് ഹമാസിന്റെ വിലയിരുത്തല്‍. ടെല്‍അവൈവ്, ജറൂസലേം തുടങ്ങിയ പോലുള്ള നഗരങ്ങള്‍ ആക്രമിക്കാന്‍ കഴിയുന്ന റോക്കറ്റുകളും ഇറാന്‍ നിര്‍മിച്ച് ഹമാസിനു നല്‍കിയിട്ടുണ്ട്. ഇസ്രായേലിന്റെ അതിനൂതന പുതിയ ടെക്നോളജി ഉപയോഗിച്ച് വ്യോമാതിര്‍ത്തിയിലേക്കു പ്രവേശിക്കുന്ന മോര്‍ട്ടാറുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രെനേഡ്, ഡ്രോണുകള്‍ തുടങ്ങിയവയൊക്കെ ലേസര്‍ ഉപയോഗിച്ച് വീഴ്ത്താന്‍ ഇസ്രായേലിനു കഴിയും. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (32 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (36 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (41 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends