Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

പാലസ്തീനിലും സിറിയയിലും ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളില്‍ അധിനിവേശത്തിന് ഇസ്രായേല്‍ അമേരിക്കന്‍ പിന്തുണയില്‍ കോപ്പുകൂട്ടുന്നു.... ഇനി മിന്നല്‍പോരാട്ടം

26 MAY 2021 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

പാലസ്തീനിലും സിറിയയിലും ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളില്‍ അധിനിവേശത്തിന് ഇസ്രായേല്‍ അമേരിക്കന്‍ പിന്തുണയില്‍ കോപ്പുകൂട്ടുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലും ഗൊലാന്‍ കുന്നിലും ഉള്‍പ്പെടെ നിലവിലെ അധിനിവേശ പ്രദേശങ്ങളില്‍ കൂടുതല്‍ ഇസ്രയേലികളെ കുടിയിരുത്തി കൃഷിയും വ്യവസായവും വിപുലമാക്കാനുള്ള സന്നാഹങ്ങള്‍ യഹൂദന്‍മാര്‍ ലക്ഷ്യം കാണുന്നു.


2025 ല്‍ അധിനിവേശം വര്‍ധിപ്പിക്കുകയും നിലവില്‍ കീഴടക്കി കൈവശത്തിലാക്കിയ പ്രദേശങ്ങളിലേക്ക് സ്വന്തം ജനതയെ വിന്യസിപ്പിക്കുകയും ചെയ്യാനുള്ള തന്ത്രത്തിന്റെ തുടക്കമാണ് നിലിലെ പോരാട്ടങ്ങള്‍. മുന്നൊരുക്കമില്ലാതെ പോര്‍യുദ്ധം നടത്തി രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍ അമേരിക്കയുടെ പിന്‍തുണയും ഇസ്രയേലിനുണ്ട്. ഗോലാന്‍ കുന്നുകള്‍ ഇസ്രയേലിന് അവകാശപ്പെട്ടതാണെന്ന ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനും പിന്നീട് ഗോലാന്‍പ്രദേശത്തിന് ഇസ്രായേല്‍ ട്രംപിന്റെ പേരു നല്‍കിയതുമൊക്കെ ഇതിന്റെ ഭാഗമാണ്.




1967 ജൂണ്‍ അഞ്ച് മുതല്‍ പത്തു വരെ ഇസ്രയേല്‍ സൈന്യം നടത്തിയ പ്രിഎംറ്റീവ് സ്ട്രൈക്ക് എന്ന മിന്നല്‍ ആക്രമണത്തിന്റെ 54-ാം വാര്‍ഷികവര്‍ഷത്തിലാണ് വീണ്ടും അടുത്ത രാജ്യവ്യാപനത്തിന് ഇസ്രായേല്‍ ഉന്നമിടുന്നത്. 1967ലെ പഞ്ചദിന യുദ്ധം അവസാനിപ്പിച്ചപ്പോള്‍ ഈജിപ്തില്‍നിന്നു സീനായ് അര്‍ധദ്വീപും ഗാസയും ജോര്‍ദ്ദാനില്‍നിന്നു കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കും സിറിയയില്‍നിന്നു ഗോലാന്‍ കുന്നുകളും ഇസ്രയേല്‍ പിടിച്ചടക്കിയിരുന്നു.

ആ യുദ്ധത്തില്‍ ലക്ഷക്കണക്കിന് സൈനികരും സിവിലിയന്‍മാരും കൊല്ലപ്പെടുകയും ചെയ്തു. വീണ്ടുമൊരു പോരാട്ട അധിനിവേശത്തിനായി അത്യാധുനീക യുദ്ധ സാമഗ്രികളെയും സൈനികരെയും ഇസ്രയേല്‍ ഒരുക്കിക്കൊണ്ടാണ് അടുത്ത നീക്കത്തിനുള്ള തയാറെടുപ്പുകള്‍.

 




1967 യുദ്ധത്തില്‍ ഇസ്രേയേല്‍ കൈവശമാക്കിയ പ്രദേശത്തിന്റെ മൂന്നു മടങ്ങു വിസ്തീര്‍ണമുള്ള പ്രദേശമാണ് അവരുടെ അധീനത്തിലായത്. പില്‍ക്കാലത്ത് സീനായും ഗാസയും മോചിതമായെങ്കിലും കിഴക്കന്‍ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗോലാന്‍കുന്നുകള്‍ എന്നിവിടങ്ങളിലെ ഇസ്രയേല്‍ അധിനിവേശം അരനൂറ്റാണ്ടിനുശേഷവും തുടരുകയാണ്. ഈ പ്രദേശങ്ങളിലേക്ക് ഘട്ടംഘട്ടമായി കുടിയേറ്റം വ്യാപിപ്പിക്കാനും വികസനം തുടങ്ങാനുമാണ് തീരുമാനം. കിഴക്കന്‍ ജറൂസലേം ആസ്ഥാനമായി വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍കാരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയെന്ന ഇസ്ലാമിക ശക്തികളുടെ നീക്കത്തെ പരാജയപ്പെടുത്താന്‍കൂടിയാണ് വീണ്ടും ഇസ്രായേലിന്റെ അധിനിവേശനീക്കം.


1967 ജൂണ്‍ അഞ്ചിലെ യുദ്ധത്തിന്റെ ആദ്യദിവസംതന്നെ ഇസ്രയേല്‍ വ്യോമസേന ഈജിപ്തിന്റെ ഇരുനൂറിലേറെ യുദ്ധവിമാനങ്ങള്‍ അവയുടെ താവളങ്ങളില്‍വച്ചുതന്നെ ബോംബിട്ടുതകര്‍ത്തു. ജോര്‍ദ്ദാന്റെയും സിറിയയുടെയും സൈന്യങ്ങള്‍ക്കും ഇസ്രയേലിന്റെ മിന്നല്‍വേഗത്തിലുള്ള മുന്നേറ്റത്തെ അധികനാള്‍ ചെറുത്തുനില്‍ക്കാനായില്ല.




ഇനിയുള്ള ദിവസങ്ങളിലും ഇതേ മിന്നല്‍ യുദ്ധ തന്ത്രങ്ങള്‍ പയറ്റാനുള്ള സംവിധാനമാണ് ഇസ്രായേലിന്റേത്. ഏതു നിമിഷവും യുദ്ധം തുടങ്ങാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം സാധിക്കാനുമുള്ള എല്ലാ സംവിധാനവും ഇസ്രായേല്‍ തയാറാക്കിയിരിക്കുന്നു.


സീനായ് ഉപദ്വീപ് ഇസ്രയേല്‍ ഈജിപ്തിനു തിരിച്ചുകൊടുക്കുകയും ഗാസയില്‍നിന്നു പിന്‍വാങ്ങുകയും ചെയ്തെങ്കിലും ദൈവം നല്‍കിയ വാഗ്ദത്ത ഭൂമിയുടെ ഭാഗമാണെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലേമും വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ജോര്‍ദനാനില്‍ നിലവിലുള്ള നെബോ മല ഉള്‍പ്പെടെ യഹൂഹ പരമ്പരാഗത വിശ്വാസ കേന്ദ്രങ്ങള്‍ക്കൂടി പിടിച്ചെടുക്കണമെന്നും ഇസ്രയേല്‍ കാലങ്ങളായി ആഗ്രഹിക്കുന്നു. ഈജിപ്തില്‍നിന്നുള്ള പാലാലനവേളയില്‍ ദൈവം മോശയെയും അഹറോനെയും നെബോ മലയില്‍വെച്ചാല്‍ തങ്ങള്‍ക്കായി കരുതി വെച്ച ഇസ്രായേല്‍ എന്ന വിശുദ്ധ നാട് കാണിച്ചുകൊടുത്തതെന്നാണ് പാരമ്പര്യവിശ്വാസം.

 



ഇസ്രായേല്‍ അധിനിവേശം ലക്ഷ്യമിട്ട് ഇതോടകം നടത്തിയ യുദ്ധങ്ങളിലെല്ലാം നഷ്ടമുണ്ടായതു പലസ്തീന്‍കാര്‍ക്കാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പലസ്തീനില്‍ ഇസ്രായേല്‍ സ്ഥാപിതമായപ്പോള്‍തന്നെ ഏഴര ലക്ഷം പലസ്തീന്‍കാര്‍ അവിടെനിന്നു പുറന്തളളപ്പെടുകയോ പലായനം ചെയ്യേണ്ടിവരികയോ ചെയ്തിരുന്നു.


വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലേമും ജോര്‍ദ്ദാനു നഷടപ്പെട്ടതോടെ അവിടെയുണ്ടായിരുന്ന പലസ്തീന്‍കാരില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായി. അവര്‍ ഇക്കാലത്തും സ്വന്തം ഭൂമിയില്‍ പൗരത്വമില്ലാത്തവരായി ജീവിക്കുന്നു. അധിനിവേശ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ അറബ് രാജ്യങ്ങള്‍ക്ക് സാധിക്കില്ലെന്ന ബോധ്യത്തില്‍ പലസ്തീന്‍കാര്‍ ഇസ്രയേലിനെതിരെ തുടര്‍ച്ചയായി ഒളിപ്പോരാട്ടം തുടങ്ങിയെങ്കിലും നേട്ടമുണ്ടായില്ല. അങ്ങനെയാണ് പലസ്തീന്‍വിമോചന സംഘടനയും അതിന്റെ നേതാവ് യാസര്‍ അറഫാത്തും ലോകതാരങ്ങളായി അറിയപ്പെട്ടുതുടങ്ങിയത്. 1993ല്‍ ഇസ്രയേലുമായി സമാധാനപരമായ ഒത്തുതീര്‍പ്പിനു അറഫാത്ത് തയാറായെങ്കിലും അതൊന്നും ശാശ്വത സമാധാനമുണ്ടാക്കിയില്ല.



വെസ്റ്റ് ബാങ്കും ഗാസായും പലസ്തീന്‍കാര്‍ക്ക് അവരുടെ രാഷ്ട്രം സ്ഥാപിക്കാനായി വിട്ടുകൊടുക്കാന്‍ കരാറുണ്ടാക്കിയെങ്കിലും ഒന്നും നടപ്പായില്ല. ഇസ്രയേലുമായുള്ള മിക്കയുദ്ധങ്ങളിലും അറബികളെ നയിച്ച ഈജിപ്ത് 1979ല്‍ നിലപാട് മാറ്റിത്തുടങ്ങിയതും പാലസ്തീന് ക്ഷീണമുണ്ടാക്കി. ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദാത്ത് ഇസ്രയേലുമായി സമാധാന ഉടമ്പടിയുണ്ടാക്കുകയും നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തത് പാലസ്തീന് ക്ഷീണമുണ്ടാക്കി.

1994ല്‍ ജോര്‍ദ്ദാനും ഈജിപ്തിന്റെ മാര്‍ഗം പിന്തുടര്‍ന്നു. ഇസ്രയേലിലെയും പലസ്തീന്‍കാര്‍ക്കിടയിലെയും തീവ്രവാദികളില്‍നിന്നുളളഎതിര്‍പ്പുകളുടെ മുന്നില്‍ എല്ലാം തകിടം മറിഞ്ഞു. വെസ്റ്റ് ബാങ്ക് അപ്പാടെ പലസ്തീന്‍കാര്‍ക്കു വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും കിഴക്കന്‍ ജറൂസലം വിട്ടുകൊടുക്കുന്ന പ്രശ്നമേയില്ലെന്നും നിലപാടുള്ള ഭരണകൂടമാണ് കുറേ വര്‍ഷങ്ങളായി ഇസ്രയേലില്‍ അധികാരത്തിലുള്ളത്. സ്വന്തം പൗരന്മാരെ കുടിയിരുത്താനായി രണ്ടിടങ്ങളിലും അവര്‍ പുതിയ പാര്‍പ്പിടകേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊപ്പമാണ് കൃഷിയും വ്യവസായവും അവിടെ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.



ആറു ലക്ഷം ഇസ്രയേല്‍ പൗരന്മാരാണ് അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ താമസമുറപ്പിച്ചിട്ടുള്ളത്. അത് 10 ലക്ഷമായി വര്‍ധിപ്പിക്കാനാണ് ഇസ്രായേലിന്റെ തീരുമാനം. ഇവിടെ ഒലിവ്, ഈന്തപ്പന എന്നിവ വന്‍തോട്ടങ്ങളിലായി വളര്‍ത്താനും ഇവിടെ ലഭ്യമായ വെള്ളം വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ എത്തിക്കാനുമുള്ള തന്ത്രത്തിലാണ് ഇസ്രായേല്‍.

ബയോടെക്നോളിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക രാഷ്ട്രം എന്ന പെരുമ നേടാനും ഇസ്രായേല്‍ ലക്ഷ്യമിടുന്നു.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (32 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (36 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (41 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends