ഫിലിപ്പീന്‍സിൽ വിമാന ദുരന്തം; സംഭവത്തിൽ 29 പേര് മരിച്ചു; നിരവധി പേരെ രക്ഷപെടുത്തി; വിമാനത്തില്‍ ഉണ്ടായിരുന്ന 17 പേരെ കണ്ടെത്താനായില്ല

തെക്കന്‍ ഫിലിപ്പീന്‍സില്‍ 92 പേരുമായി പോവുകയായിരുന്ന സൈനിക വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 29 പേര് മരിച്ചു. നിരവധി പേരെ രക്ഷപെടുത്തി. ഫിലിപ്പീന്‍സ് എയര്‍ഫോഴ്സിന്റെ സി-130 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വിമാനം തീപിടിച്ചുകത്തി.
ജോളോ ദ്വീപില്‍ ഇറങ്ങുന്നതിനിടെ റണ്‍വെയില്‍നിന്നും തെന്നിനീങ്ങിയായിരുന്നു അപകടം. വിമാനത്തില്‍ ഉണ്ടായിരുന്ന 17 പേരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം 11:30 ന് (ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ ഒന്‍പത്) ആയിരുന്നു അപകടം.
തെക്കന്‍ ദ്വീപായ മിന്ഡാനാവോയില്നിന്നും സൈനികരുമായി എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിച്ചിറങ്ങിയ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റണ്‍വേയില്‍നിന്നും ഏറെമുന്നോട്ടുപോയാണ് നിന്നത്.
https://www.facebook.com/Malayalivartha
























