ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി കടന്നു; വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3.25 ലക്ഷം പേര്‍ക്ക്, പതിനാറ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി നാല്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടതായി റിപ്പോർട്ട്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 3.25 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 39.93 ലക്ഷം പേരാണ് മരിച്ചത്. പതിനാറ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടിയതായും കണക്കിൽ വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 43,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3,05,45,433 ആയി ഉയറുകയുണ്ടായി. നിലവില്‍ 4.85 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. 4.02 ലക്ഷം പേര്‍ മരിച്ചു. 2.96 കോടി പേര്‍ രോഗമുക്തി നേടുകയും ചെയ്തു. എന്നാൽ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.21 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ് ലക്ഷം പേര്‍ രോഗമുക്തി നേടി.
അതേസമയം വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് മൃഗങ്ങളെ എത്തിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൂച്ച, സിംഹം, പുള്ളിപ്പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജൂണ്‍ 30നാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
കൂടാതെ യാത്രയ്ക്ക് മുന്‍പ് മൂന്ന് ദിവസത്തിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. രാജ്യത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്നിടത്തോളം കാലം നിയമം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞമാസം ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ച് രണ്ട് സിംഹങ്ങള്‍ ചത്തിരുന്നു. ഒമ്ബത് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പുതിയ ഉത്തരവ് ഏറെ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























