Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യക്കാർക്കുള്ള വിലക്ക് നീക്കാൻ ഒരുങ്ങി മാലിദ്വീപ്; ജൂലൈ ഒന്ന് മുതൽ ജോലി വിസയുള്ളവർക്ക് പ്രവേശനം അനുവദിക്കും, ക്വാറന്റീന്‍ നിർബന്ധം...!! വിനോദ സഞ്ചാരികൾ കൊവിഡ്‌ നെഗറ്റീവ് ടെസ്റ്റ് ഫലം കരുതണം

06 JULY 2021 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ വിസ ഓൺ അറൈവൽ സൗകര്യം വരുന്ന ജൂലൈ 15 മുതൽ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് മാലിദ്വീപ്. പ്രസിഡൻറ് ഓഫീസിൽ നടന്ന പത്ര സമ്മേളനത്തിൽ പ്രസിഡൻറ് മുഹമ്മദ് സോളിഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ പ്രശ്നത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

ജോലിക്ക് വിസയുള്ളവർക്ക് മാലിദ്വീപിൽ ജൂലൈ ഒന്ന് മുതൽ പ്രവേശനം അനുവദിക്കും. ഇവർ രാജ്യത്തിനകത്ത് എത്തി കഴിഞ്ഞാൽ ക്വാറന്റീന്‍ പാലിക്കേണ്ടി വരും. കൊവിഡ് ലക്ഷണമില്ലാത്ത വിനോദ സഞ്ചാരികൾക്ക് രാജ്യത്ത് എത്തിച്ചേരുമ്പോൾ പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല. എന്നാൽ യാത്രക്കാർ എല്ലാരും തന്നെ കൊവിഡ്‌ നെഗറ്റീവ് ടെസ്റ്റ് ഫലം കയ്യിൽ കരുതേണ്ടതുണ്ട്. ദക്ഷിണേഷ്യയിലുള്ളവർക്ക് വിസ വിതരണം പുനരാരംഭിക്കുമെന്ന് മാലിദ്വീപിലെ ടൂറിസം മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.

 

 

കൊവിഡ്‌ രണ്ടാം തരംഗം പടർന്ന് പിടിച്ച സാഹചര്യത്തിൽ 2021 മെയ് മാസത്തിലായിരുന്നു ദക്ഷിണേഷ്യയിൽ നിന്നുള്ള യാത്രക്കാർക്ക് മാലിദ്വീപ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമേ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഈ നിരോധനത്തിന് കീഴിൽ ഉൾപ്പെട്ടിരുന്നു. നിലവിലെ സ്ഥിതിയും കൊവിഡ്‌ കേസുകളിലെ കുറവും കണക്കിലെടുത്താണ് വിനോദ സഞ്ചാരികളെ വീണ്ടും അനുവദിക്കാനുള്ള തീരുമാനം മന്ത്രാലയം എടുത്തത്.

 

 

 

 

 

 

 

 

 

 

 

 

 

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേകമായി എന്തെങ്കിലും നിർദ്ദേശങ്ങൾ പാലിക്കേണ്ടി വരുമോ എന്നുള്ള കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല. നിലവിൽ എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കുമുള്ള യാത്ര നിർദ്ദേശങ്ങൾ ചുവടെ പറയുന്നവയാണ്. എല്ലാ യാത്രക്കാരും (പുറപ്പെടും മുമ്പ്) 24 മണിക്കൂർ മുമ്പ് മാലിദ്വീപ് ഇമിഗ്രേഷൻ പോർട്ടലിൽ ഹെൽത്ത് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം. യാത്രക്കാർ എല്ലാരും പുറപ്പെടും മുമ്പ് 96 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ്‌ നെഗറ്റീവ് പി.സി.ആർ. പരിശോധനാ ഫലം കയ്യിൽ കരുതണം.

എത്തിച്ചേരുമ്പോൾ നിർബന്ധിത കൊവിഡ്‌ പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല. എന്നാൽ കൊവിഡ്‌ രോഗ ലക്ഷണമുള്ളവർ പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാവുകയും ഫലം ലഭിക്കുന്നത് വരെ സ്വന്തം ചിലവിൽ ഏതെങ്കിലും റിസോർട്ടിലോ അല്ലെങ്കിൽ നിയുക്ത ട്രാൻസിറ്റ് സൗകര്യത്തിലോ താമസിക്കേണ്ടി വരും.

 

 

സംഘം ചേർന്നാണ് യാത്രയെങ്കിൽ നടപടി ക്രമമനുസരിച്ച് ബാക്കിയുള്ള എല്ലാവരും പരിശോധന നടത്തുകയും ക്വാറന്റീൻ പാലിക്കുകയും വേണം. മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയ്‌യുടെ നിലനിൽപ്പ് തന്നെ ടൂറിസത്തെ ആശ്രയിച്ചാണ്. കൊവിഡ്‌ മൂലം കടുത്ത സാമ്പത്തിക ആഘാതമാണ് മാലിദ്വീപ് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ നേരിട്ടത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (18 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (25 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (31 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends