Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജനാധിപത്യ വിരുദ്ധവും സ്ത്രീ സമത്വ വാദത്തിന് എതിരും ആയി കണക്കാക്കപ്പെടുന്ന പ്രസ്ഥാവന നടത്തിയതിന് ഇമാമിനെ പുറത്താക്കി ഫ്രാൻസ്; ഇസ്ലാമോഫോബിയ എന്ന് തുർക്കി

27 JULY 2021 05:25 PM IST
മലയാളി വാര്‍ത്ത

ജനാധിപത്യ വിരുദ്ധവും സ്ത്രീ സമത്വ വാദത്തിന് എതിരും ആയി കണക്കാക്കപ്പെടുന്ന പ്രസ്ഥാവന നടത്തിയതിന് ഇമാമിനെ പുറത്താക്കി ഫ്രാൻസ്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ആയ ഗെറാൾഡ് ഡർമാനിന്റെ നിർദ്ദേശ പ്രകാരം ആണ് നടപടിയുണ്ടായത്. മതപരമായ സംഭാഷണത്തിനിടെ ജനാധിപത്യ റിപ്പബ്ലിക്കിന് ചേരാത്ത വിധത്തിൽ പ്രചരണം നടത്തി എന്നാരോപിച്ചാണ് പുറത്താക്കൽ. തുർക്കി ദേശീയ മാധ്യമം ആയ അനദോലു ഏജൻസി ആണ് വാർത്ത പുറത്തു വിട്ടത്. ഖുർആൻ വചനങ്ങൾ ചൊല്ലിയതിനു ഇമാമിനെ പിരിച്ചു വിട്ടു എന്ന വിധത്തിലാണ് തുർക്കിയിലെ ദേശീയ മാധ്യമം ഈ വാർത്ത പുറത്തു വിട്ടത്. ഫ്രാൻ‌സിൽ ശക്തമായിരിക്കുന്ന ഇസ്ലാമിക വിരുദ്ധതയാണ് ഇത് കാണിക്കുന്നതെന്നും മാധ്യമം വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമാനിന്റെ നിർദേശപ്രകാരം ഫ്രാൻസിലെ ലോയർ മേഖലയിലെ ഒരു പള്ളിയിലെ ഇമാമിനെയാണ് പിരിച്ചു വിട്ടത്. ഈദ് ദിനത്തോട് അനുബന്ധിച്ചു നടത്തിയ പ്രാർത്ഥന പ്രസംഗത്തിൽ മുമ്പ് ചൊല്ലിയ വാക്യവും ഹദീസുകളും ഫ്രഞ്ച് ജനാധിപത്യ റിപ്പബ്ലിക്കിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ഇമാമിനെ പിരിച്ചു വിട്ടിരിക്കുന്നത്. ഇമാമുകളുടെ ചുമതലകൾ അവസാനിപ്പിച്ചതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ഡാർമാനിൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. “എന്റെ അഭ്യർത്ഥനപ്രകാരം, ഹട്ട്സ്-ഡി-സീനിലും ലോയറിലും അസ്വീകാര്യമായ പ്രഭാഷണങ്ങൾ നടത്തിയ 2 ഇമാമുകൾ പിരിച്ചുവിടപെട്ടു . ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ നിയമങ്ങളെയും മൂല്യങ്ങളെയും എതിർക്കുന്നവർക്കെതിരെ ഞങ്ങൾ അശ്രാന്തമായി പോരാടും,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതെ സമയം കോവിഡ് -19 പാൻഡെമിക്കിന്റെ തുടക്കം മുതൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് അനുവദിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന റൂബൈക്സ് പള്ളിയെ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിട്ടതുമായി ബന്ധപ്പെട്ടാണ് ഈ നടപടികൾ എന്ന് ലെ ഫിഗാരോ പത്രം റിപ്പോർട്ട് ചെയ്തു. വടക്കൻ പ്രവിശ്യയിലെ ഭരണകൂടം ഈ വിഷയത്തിൽ പള്ളി ഭരണകൂടത്തിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. കൊമോറോസ് വംശജനായ സെന്റ് ചാമണ്ടിലെ പള്ളിയുടെ ഇമാമായ മമാദി അഹമദ, ഒരു പ്രഭാഷണത്തിൽ മുഹമ്മദ് നബിയുടെ ഭാര്യമാരെ അഭിസംബോധന ചെയ്യുന്ന ഒരു ഹദീസും സൂറ അഹ്സാബ് വാക്യങ്ങളും തന്റെ സദസ്സിനോട് പങ്കിടുകയായിരിന്നു . ഇതാണ് അദ്ദേഹത്തിന്റെ പുറത്താക്കലിലേക്ക് വഴി തെളിച്ചത്

റിപ്പബ്ലിക്കൻ പാർട്ടിയിലെ മുനിസിപ്പൽ കൗൺസിൽ അംഗമായ ഇസബെൽ സർപ്ലി പ്രസ്തുത പ്രഭാഷണത്തിന്റെ ഒരു വീഡിയോ ഓൺലൈനിൽ പങ്കിടുകയും അതിനു ശേഷം, ഇമാമിനെ പിരിച്ചുവിടാനും താമസാനുമതി പുതുക്കിയിട്ടില്ലെന്ന് ഉറപ്പാക്കാനും ഗവർണർ ഓഫീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഈ പ്രസ്താവനകൾ ഫ്രാൻസിന്റെ സംസ്കാരത്തിന് അസ്വീകാര്യമാണ് "കൂടാതെ" ഇത് ഫ്രാൻസ് മുന്നോട്ടു വയ്ക്കുന്ന ലിംഗസമത്വത്തിനെതിരെ യുള്ള വെല്ലു വിളിയും ആണ്. കൗൺസിലർ പറഞ്ഞു. എന്നാൽ ഇതിൽ താൻ നിരപരാധി ആണെന്ന് പറഞ്ഞ് ഇമാം രംഗത്ത് വന്നിരുന്നു. തന്റെ വാക്കുകൾ വളച്ചൊടിച്ചത് ആണെന്നും പ്രഭാഷണത്തിലെ ചില പ്രസ്താവനകളും വാക്യങ്ങളും സന്ദർഭത്തിന് വിരുദ്ധമായി ഉപയോഗിച്ചതാണെന്നും ലെ പ്രോഗ്രസ് വെബ്‌സൈറ്റിനോട് സംസാരിച്ച അഹമദ പറഞ്ഞു.

എന്നാൽ ഇമാമിനെ പിരിച്ചുവിട്ടതായി പള്ളി ഭരണകൂടം സോഷ്യൽ മീഡിയയിൽ നൽകിയ സന്ദേശത്തിൽ അറിയിക്കുകയുണ്ടായി. അതെ സമയം ഇമാമിന്റെ താമസാനുമതി പുതുക്കി നൽകേണ്ടതില്ലെന്നും ഫ്രഞ്ച് ഗവൺമെന്റ് അറിയിക്കുകയുണ്ടായി. എന്നാൽ ഇതിനെ കടുത്ത ഇസ്ലാമിക വിരുദ്ധത ആയിട്ടാണ് തുർക്കി മാധ്യമം വിലയിരുത്തുന്നത്.ഫ്രാൻസിന്റെ ഇസ്ലാമോഫോബിയക്ക് തെളിവായി രണ്ട് പ്രസ്താവനകളും മാധ്യമം പുറത്തു വിട്ടിട്ടുണ്ട്. ഒന്നാമതായി വെള്ളിയാഴ്ച വൈകിട്ട്, മനുഷ്യാവകാശ അഭിഭാഷകനായ സെഫെൻ ഗ്യൂസ് ഫ്രഞ്ച് ആഭ്യന്തര മന്ത്രിയെ ഇമാമുകളെ ലക്ഷ്യമിടുന്നുവെന്നും ഇമാമിനെ പിരിച്ചുവിടാൻ ഗവർണറോട് ആവശ്യപ്പെട്ടത് അതിന്റെ ഭാഗമാണ് എന്നും വിമർശിച്ചിരുന്നു

അടുത്തതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ഡർമാനിൻ ഇസ്‌ലാമിനോട് വിദ്വേഷം വച്ചു പുലർത്തുന്ന ഒരാളാണെന്നും ആഭ്യന്തര മന്ത്രി ആയതിനു ശേഷവും അദ്ദേഹം തന്റെ ഇസ്ലാമിക വിരുദ്ധത ഉപേക്ഷിച്ചിട്ടില്ലെന്നും മാധ്യമ വിദഗ്ധൻ സിൽ‌വെയ്ൻ തിർ‌റോ ആരോപിച്ചു. തുർക്കി സർക്കാരിനുവേണ്ടിയുള്ള പ്രചാരണ യന്ത്രമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായിട്ടാണ് അനഡോലു ഏജൻസിയെ വിശേഷിപ്പിക്കപ്പെടുന്നത്. തുർക്കിയെക്കുറിച്ചും ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടിയെക്കുറിച്ചും നല്ല കഥകൾ സൃഷ്ടിക്കുകയും കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (4 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (16 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (32 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends