പോളണ്ടിലേക്ക് പലായനം ചെയ്ത മൂന്ന് അഫ്ഗാന് കുട്ടികള്‍ വിഷക്കൂണ് കഴിച്ച് ഗുരുതരാവസ്ഥയില്‍; മൂത്ത കുട്ടിയുടെ കരള്‍ അടിയന്തരമായി മാറ്റി വയ്ക്കേണ്ടിവരും, ഇളയ കുട്ടി അബോധാവസ്ഥയിൽ

താലിബാന് അധികാരം പിടിച്ചതോടെ പോളണ്ടിലേക്കു പലായനം ചെയ്ത അഫ്ഗാന് കുടുംബത്തിലെ മൂന്ന് കുട്ടികള്‍ വിഷക്കൂണ് കഴിച്ച് ഗുരുതരാവസ്ഥയില്‍. അഞ്ചും ആറും
വയസുള്ള സഹോദരന്മാരില്ഇളയ കുട്ടി അബോധാവസ്ഥയിലാണ്. മൂത്ത കുട്ടിയുടെ കരള്‍ അടിയന്തരമായി മാറ്റി വയ്ക്കേണ്ടിവരും. ഇവരുടെ മൂത്ത സഹോദരിയും (17) ചികിത്സയിലാണ്.
ബ്രിട്ടിഷ് കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്ന അഫ്ഗാന് പൗരന്റെ കുടുംബത്തെ ബ്രിട്ടന്റെ നിര്‍ദേശ പ്രകാരമാണു പോളണ്ട് ഒഴിപ്പിച്ചത്. വാഴ്സയ്ക്കു സമീപം വന മേഖലയോടു ചേര്‍ന്ന അഭയാര്‍ഥി കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ കാട്ടില്‍ നിന്നു കൂണ് പറിച്ചുതിന്നുകയായിരുന്നു.
https://www.facebook.com/Malayalivartha






















