തോൽക്കില്ല ഒരിക്കലും... ബോംബ് വീണ വീട് വൃത്തിയാക്കുന്നതിനിടെ കണ്ണീരോടെ ദേശീയ ഗാനം ആലപിച്ച് യുക്രേനിയന്‍ യുവതി

ഹൃദയസ്പര്‍ശിയായ യുവതിയുടെ വീഡിയോ വൈറല്‍ ആകുകയാണ്. ബോംബ് വീണ വീട് വൃത്തിയാക്കുന്നതിനിടെ യുക്രേനിയന്‍ യുവതി ദേശീയ ഗാനം ആലപിച്ച വീഡിയോ വൈറലാകുന്നു. റഷ്യന്‍ പട്ടാളക്കാര്‍ നഗരങ്ങള്‍ ആക്രമിക്കുകയും ബോംബാക്രമണം നടത്തുകയും ചെയ്യുന്നതിനാല്‍ യുക്രെയ്ന്‍ ഇപ്പോള്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തിലാണ്. യുക്രേനിയക്കാര്‍ അഭിമുഖീകരിക്കുന്ന അഗ്നിപരീക്ഷ കാണിക്കുന്ന നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.
അതിനിടെയാണ് തകര്‍ന്ന വീട്ടിലെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കുന്നതിനിടയില്‍ യുക്രേനിയന്‍ സ്ത്രീ കണ്ണീരോടെ രാജ്യത്തിന്റെ ദേശീയ ഗാനം ആലപിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലായത്.
ഒക്സാന ഗുലെങ്കോ എന്ന വനിതയാണ് ഗ്ലാസ് കഷ്ണങ്ങള്‍ വൃത്തിയാക്കുന്നതിനിടയില്‍ ദേശീയ ഗാനം ആലപിക്കുന്നത്. മിസൈല്‍ ആക്രമണത്തിലാണ് രാജ്യത്തിന്റെ തലസ്ഥാനമായ കൈവിലെ യുവതിയുടെ താമസ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചത്.
https://www.facebook.com/Malayalivartha




















