റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ; യുക്രെയിന് ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ധനസഹായം നല്‍കും; റഷ്യയ്ക്കു മേല്‍ ഉപരോധം കടുപ്പിച്ച് യുറോപ്യന്‍ യുണിയന്‍

റഷ്യയ്ക്കു മേല്‍ ഉപരോധം കടുപ്പിച്ച് യുറോപ്യന്‍ യുണിയന്‍. റഷ്യന്‍ വിമാനങ്ങള്‍ക്ക് യുറോപ്യന്‍ യൂണിയന് വിലക്കേര്‍പ്പെടുത്തി.റഷ്യന്‍ ഉടമസ്ഥതയിലുള്ളതും റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തതും റഷ്യന്‍ നിയന്ത്രണത്തിലുള്ളതുമായ എല്ലാ എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതായി യുറോപ്യന്‍ യൂണിയന് അറിയിച്ചു.
റഷ്യന്‍ മാധ്യമങ്ങള്‍ക്കും ഇയു രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തും. യുക്രെയ്ന് ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും യുറോപ്യന്‍ യൂണിയന് ധനസഹായം നല്‍കുമെന്നും യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ദേര്‍ ലെയ്ന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha




















