റഷ്യ - യുക്രെെന്‍ സംഘർഷത്തിന് പിന്നാലെ വ്‌ളാഡിമിര്‍ പുടിൻ ഭരണകൂടത്തിനെതിരെ നിർണ്ണായക നീക്കവുമായി കാനഡ; റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിരോധിച്ചു

റഷ്യ-യുക്രെെന്‍യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി നിരോധിച്ച് കാനഡ.തിങ്കളാഴ്ചയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്.യുക്രെെന്‍ ആക്രമണത്തില്‍ വ്‌ളാഡിമിര്‍ പുടിന്റെ ഭരണകൂടത്തിനെതിരെയുളള നടപടികളുടെ പരമ്പരയിലെ ഏറ്റവും പുതിയ നീക്കമാണിത്.
റഷ്യയുടെ എണ്ണ കയറ്റുമതിയെ ഒരു പരിധിക്കപ്പുറം ആശ്രയിക്കാത്ത രാജ്യമാണ് കാനഡ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കാനഡ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത്. 2021ല്‍ 289 മില്യണ്‍ കനേഡിയന്‍ ഡോളറിന്റെ എണ്ണയാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha




















