യൂറോപ്യൻ യൂണിയനിൽ തങ്ങളെയും ഉൾപ്പെടുത്തിയാൽ രാജ്യാന്തര സഖ്യം കൂടുതൽ കരുത്തുറ്റതാകും; യുക്രെയിനിന് യൂറോപ്യൻ യൂണിയന്റെ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണിതെന്നും ഇപ്പോൾ സഹായിച്ചില്ലെങ്കിൽ യുക്രെയിൻ എന്നെന്നേക്കുമായി ഒറ്റപ്പെട്ടു പോകുമെന്നും സെലെൻസ്കി! യുദ്ധവിമാനങ്ങൾക്ക് പുറമേ യുക്രെയിന് ആയുധങ്ങൾ വാങ്ങുന്നതിനായി ധനസഹായം നൽകാനും യൂറോപ്യൻ യൂണിയൻ

യുക്രൈനിൽ റഷ്യ ആക്രമണം തുടരുമ്പോൾ ഏറെ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. എന്നിരുന്നാൽ തന്നെയും സെലെൻസ്കി എന്ന നേതാവിന്റെ ഉറച്ച വിശ്വാസവും ഏറെ ചർച്ചയായി മാറിയിട്ടുണ്ട്. ഇതിനുപിന്നാലെ യൂറോപ്യൻ യൂണിയനിൽ തങ്ങളെയും ഉൾപ്പെടുത്തിയാൽ രാജ്യാന്തര സഖ്യം കൂടുതൽ കരുത്തുറ്റതാകുമെന്ന് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള അപേക്ഷ സമർപ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് സെലെൻസ്കിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.
യുക്രെയിനിന് യൂറോപ്യൻ യൂണിയന്റെ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണിതെന്നും ഇപ്പോൾ സഹായിച്ചില്ലെങ്കിൽ യുക്രെയിൻ എന്നെന്നേക്കുമായി ഒറ്റപ്പെട്ടു പോകുമെന്നും സെലെൻസ്കി വ്യക്തമാക്കുകയായിരുന്നു. യുക്രെയിനിനൊപ്പമാണ് നിങ്ങൾ എന്ന് തെളിയിക്കാനുള്ള സമയമായെന്നും അതിന് സാധിച്ചാൽ മരണത്തെ തോൽപിക്കാൻ ജീവിതത്തിനും ഇരുട്ടിനെ പരാജയപ്പെടുത്താൻ വെളിച്ചത്തിനും സാധിക്കുമെന്ന് സെലെൻസ്കി യൂറോപ്യൻ യൂണിയനോടായി പറയുകയുണ്ടായി.
അതോടൊപ്പം തന്നെ യുക്രെയിന് എഴുപതോളം യുദ്ധവിമാനങ്ങൾ നൽകാൻ യൂറോപ്യൻ യൂണിയനിലെ മൂന്ന് രാജ്യങ്ങൾ തീരുമാനമെടുത്തെന്ന് റിപ്പോർട്ടുകളുണ്ട്. മിഗ്29, എസ് യു25 തുടങ്ങിയ വിമാനങ്ങൾ നൽകാനാണ് ബൾഗേറിയ, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ തീരുമാനം എന്നത്. ഇതിൽ ബൾഗേറിയ 16 മിഗ് 29 യുദ്ധവിമാനങ്ങളും 14 എസ് യു 25 യുദ്ധവിമാനങ്ങളും നൽകുന്നതായിരിക്കും. പോളണ്ട്, സ്ലൊവാക്യ എന്നിവ യഥാക്രമം 28ഉം 12 ഉം മിഗ്29 യുദ്ധവിമാനങ്ങൾ യുക്രെയിന് കൈമാറുകയും ചെയ്യും.
https://www.facebook.com/Malayalivartha




















