പുടിൻ സ്വേച്ഛാധിപതിയാണ്; യുക്രെയ്ൻ ജനതയ്‌ക്കൊപ്പമാണ് അമേരിക്ക; ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറയിളക്കാനാണ് റഷ്യയുടെ ശ്രമം; റഷ്യയെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

റഷ്യക്കെതിരെ വീണ്ടും അമേരിക്ക രംഗത്ത് വന്നിരിക്കുകയാണ് . റഷ്യയെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്‌നിൽ നടത്തുന്ന അധിനിവേശത്തിന് റഷ്യ മറുപടി നൽകേണ്ടി വരുമെന്ന് ബൈഡൻ പുടിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്ൻ ജനതയ്‌ക്കൊപ്പമാണ് അമേരിക്കയെന്ന് അദ്ദേഹം ഉറപ്പുനൽകി . യുക്രെയ്‌നുള്ള പിന്തുണയും സഹായവും തുടരും. യുക്രെയ്ൻ പ്രതിനിധിയെ സഭയിലിരുത്തി കരഘോഷങ്ങളോടെയാണ് അമേരിക്ക യുക്രെയ്‌നൊപ്പമാണെന്ന് ബൈഡൻ ഉറക്കെ പറഞ്ഞത്. യുക്രെയെൻ ജനതയ്‌ക്കൊപ്പം ലോക മനസാക്ഷിയും യൂറോപ്പും, പടിഞ്ഞാറൻ രാജ്യങ്ങളുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി .
പുടിൻ സ്വേച്ഛാധിപതിയാണെന്ന് ബൈഡൻ ആരോപിക്കുമ്പോൾ അതിനു പിന്നിലുള്ള കാര്യമിതാണ്. സ്വാഭാവികമായിട്ടും അമേരിക്ക റഷ്യ എതിരെ ഈയൊരു സാഹചര്യത്തിൽ ഈ നിലപാട് എടുക്കേണ്ടി വരും. കാരണം റഷ്യ യുദ്ധത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് അതു ഫലപ്രാപ്തിയിൽ വന്നാൽ അമേരിക്കയ്ക്ക് തിരിച്ചടിയായി മാറും എന്നതാണ്. പുടിന്റെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചുവെന്നും റഷ്യ ഒറ്റപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറയിളക്കാനാണ് ശ്രമമെന്ന് ബൈഡൻ ആരോപിച്ചു. പ്രകോപനമില്ലാതെയാണ് റഷ്യ സൈനിക നടപടി ആരംഭിച്ചത്.
https://www.facebook.com/Malayalivartha




















