സെലന്‍സ്‌കിയുടെ കരുത്തായ നേതാവ്; അദ്ദേഹത്തിന് കരുത്തായി ഒരാള്‍ കൂടിയുണ്ട്! നേരത്തേ ബോക്‌സറായിരുന്ന കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ, ലോകമെമ്പാടും മുഴങ്ങി ആ വാക്കുകൾ... 'യുക്രെയ്‌നില്‍ ജനിച്ചതില്‍, ഇവിടുത്തെ പൗരനായതില്‍ ഞങ്ങള്‍ ഓരോരുത്തരും അഭിമാനം കൊള്ളുന്നു..' പലവട്ടം ലോക ഹെവിവെയ്റ്റ് ചാംപ്യനായിട്ടുള്ള വിറ്റാലി പുട്ടിന്റെ മുന്നില്‍ മുട്ടുമടക്കാത്തത് സ്വാഭാവികമെന്ന് യുക്രെയ്ന്‍ ജനതയും, കളികൾ മാറിമറിയുമ്പോൾ ഇനി കാത്തിരുന്ന കാണാം....

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയോട് പോരാടിക്കുന്ന ഉക്രൈന്റെ സെലെന്‍സ്‌കിയാണ് ഇപ്പോള്‍ വാര്‍ത്താതാരം. അദ്ദേഹത്തിന് കരുത്തായി ഒരാള്‍ കൂടിയുണ്ട്. കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ. നേരത്തേ ബോക്‌സറായിരുന്നു അദ്ദേഹം. പോരാടാന്‍ തയാറായ ജനത്തിന് ആയുധം നല്‍കുമെന്ന് സെലെന്‍സ്‌കി പ്രഖ്യാപിച്ചപ്പോള്‍ അതിനൊപ്പം നിന്നു വിറ്റാലി. ഒപ്പം ഒരു തീരുമാനം കൂടിയെടുത്തു. സൈനിക പരിശീലനം ലഭിച്ചിട്ടുള്ള തടവുകാരെ പുറത്തിറക്കുക. അവര്‍ക്കും പോരാടാന്‍ ആയുധങ്ങള്‍ നല്‍കി.
അവരുടെ നേതൃത്വത്തിലാണിപ്പോള്‍ സൈനിക പരിശീലനവും പെട്രോള്‍ ബോംബ് നിര്‍മാണവും പലയിടത്തും നടക്കുന്നത്. 2021 ജൂലൈ 19ന് 50 വയസ്സു തികഞ്ഞു വിറ്റാലിയ്ക്ക്. സെലെന്‍സ്‌കി കൊമേഡിയനായിരുന്നെങ്കില്‍ വിറ്റാലി ബോക്‌സിങ് ചാംപ്യനായിരുന്നു. 2005 മുതല്‍ യുക്രെയ്ന്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. 2010ല്‍ യുക്രേനിയന്‍ ഡമോക്രാറ്റിക് അലന്‍സ് ഫോര്‍ ഫ്രീഡം എന്ന പാര്‍ട്ടി രൂപീകരിച്ചു. 2012ല്‍ പാര്‍ലമെന്റ് അംഗവുമായി. രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും ബോക്‌സിങ് വിട്ടിരുന്നില്ല ഇദ്ദേഹം. 2013 വരെ രാഷ്ട്രീയ ഗോദയിലും ആ പോരാട്ട വീര്യം യുക്രെയ്ന്‍ കണ്ടു. ആ വര്‍ഷം ബോക്‌സിങ് രംഗം വിട്ട വിറ്റാലി 2014ല്‍ കീവ് മേയറായി.
'യുക്രെയ്‌നില്‍ ജനിച്ചതില്‍, ഇവിടുത്തെ പൗരനായതില്‍ ഞങ്ങള്‍ ഓരോരുത്തരും അഭിമാനം കൊള്ളുന്നു..' വിറ്റാലി പറഞ്ഞു. വിറ്റാലിയുടെ സഹോദരന്‍ വ്‌ളാഡിമിര്‍ ക്ലിറ്റ്ഷ്‌കോയും പ്രശസ്തനായ ബോക്‌സിങ് താരമാണ്. സഹോദരങ്ങള്‍ മികച്ച ചെസ് താരങ്ങളുമാണ്. പലവട്ടം ലോക ഹെവിവെയ്റ്റ് ചാംപ്യനായിട്ടുള്ള വിറ്റാലി പുട്ടിന്റെ മുന്നില്‍ മുട്ടുമടക്കാത്തത് സ്വാഭാവികമെന്ന് യുക്രെയ്ന്‍ ജനതയും പറയുന്നു.
https://www.facebook.com/Malayalivartha




















