യുക്രെയ്ന് നഗരമായ കാര്‍കീവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു; നടപടി റഷ്യന്‍ സേനയുടെ ആക്രമണം ശക്തമായതിനെ തുടര്‍ന്ന്; ആക്രമണ സാധ്യതയുള്ളതിനാൽ ഇന്ത്യക്കാരോട് പ്രദേശം വിടാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ

യുക്രെയ്ന് നഗരമായ കാര്‍കീവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. റഷ്യന്‍ സേനയുടെ ആക്രമണം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.അതിനിടെ, കാര്‍കീവില്‍ സ്ഫോടന ശബ്ദം കേട്ടെന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറിയിച്ചു. മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനശബ്ദം കേട്ടെന്നാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയത്.
അതേസമയം, ഇന്ത്യക്കാര്‍ക്ക് കാര്‍കീവ് വിടാന്‍ നല്കിയ സമയപരിധി അവസാനിച്ചു. ബുധനാഴ്ച രാത്രി 9.30നുള്ളില്‍ കാര്‍കീവ് വിടാനായിരുന്നു ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ബസും ട്രെയിനും കാത്തുനിന്ന് സമയം കളയരുതെന്നും കാല്‍നടയായെങ്കിലും കാര്‍കിവ് വിടണമെന്നുമായിരുന്നു നിര്‍ദേശം. പെസോചിന്‍, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് എംബസി പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha




















