Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

റഷ്യ ആണവായുധം പ്രയോഗിക്കുമോ? റഷ്യയുടെ അപ്രതീക്ഷിത ആക്രമണം ഏഴു ദിവസം പിന്നിടുമ്പോള്‍ ഉക്രെയിനിലെ മരണസംഖ്യ രണ്ടായിരം കടന്നു... ഉക്രെയിനെ തരിപ്പണമാക്കുമെന്ന തീരുമാനത്തില്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ ആശങ്കയേറുന്നു,  നടുക്കത്തോടെ ലോകം

03 MARCH 2022 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

റഷ്യയുടെ അപ്രതീക്ഷിത ആക്രമണം ഏഴു ദിവസം പിന്നിടുമ്പോള്‍ ഉക്രെയിനിലെ മരണസംഖ്യ രണ്ടായിരം കടന്നിരിക്കുന്നു. ഉക്രെയിനെ തരിപ്പണമാക്കുമെന്ന തീരുമാനത്തില്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ ആശങ്കയേറുകയാണ്.

 

ഐക്യരാഷ്ട്രസഭയുടെയുടെയും ലോകസമാധാന സംഘടനമകളുടെയും നീക്കങ്ങളെ അവഗണിച്ച് റഷ്യ നടത്തുന്ന ആക്രമണം മറ്റൊരു ലോകമഹായുദ്ധത്തിലേക്കും ആണവായുധ പ്രയോഗത്തിലേക്കും നയിക്കുമോ എന്ന ഭീതിയാണ് ലോകമെങ്ങും.

 

രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ കടുംകൈ പോലെ യുക്രെയിനില്‍ റഷ്യ ആണവായുധം വര്‍ഷിക്കുമോ എന്ന ഭീതിയുടെ നടുവിലാണ് ലോകം. ഉക്രെയിന്‍ കീഴടങ്ങുന്നില്ലെങ്കില്‍ ഏതു കടുംകൈ ചെയ്യാനും മടിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വള്ഡിമിര്‍ പു്ട്ടിന്‍ നടത്തിയ പ്രഖ്യാപനം ആഗോളതലത്തില്‍ ഭീതി പരത്തുകയാണ്.


ഉക്രെയിനിലെ തദ്ദേശിയ ജനങ്ങളുടെ മാത്രമല്ല വിവിധ രാജ്യങ്ങളില്‍നിന്ന് ഉക്രെയിനില്‍ കഴിയുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവസുരക്ഷയും കടുത്ത ഭീഷണിയെ നേരിടുകയാണ്. ഈ ജനങ്ങളെ സുരക്ഷിതമായി അവരുടെ നാട്ടിലെത്തിക്കാനുള്ള ഔദാര്യം പോലും റഷ്യയുടെ പക്ഷത്ത് ഉണ്ടാകാത്തതിനെ ലോകരാജ്യങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു.

 

റഷ്യക്കെതിരെ നാറ്റോ സഖ്യം ഉക്രയിനിന് വന്‍തോതില്‍ വെടിക്കോപ്പുകള്‍ എത്തിക്കാനുള്ള പുതിയ നീക്കത്തെ ലോകരാജ്യങ്ങള്‍ അതിഭീതിയോടെ നോക്കിക്കാണുകയാണ്. അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ രാജ്യങ്ങള്‍ റഷ്യയ്ക്കു സ്വന്തമായുള്ള അതേ തോതില്‍ മിസൈലുകളും അണ്വായുധങ്ങളും ഉക്രെയിനു നല്‍കിയേക്കുമെന്ന ഭീതിയാണ് ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിറുത്തുന്നത്.


റഷ്യന്‍ അധിനിവേശം ഏഴാം ദിവസം പിന്നിടുമ്പോള്‍ കൂടുതല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം മുന്നേറി ജനവാസ കേന്ദ്രങ്ങളില്‍ ദാക്ഷിണ്യമില്ലാതെ ആക്രമണം തുടരുകയാണ്.

തലസ്ഥാനമായ കീവിലും കാര്‍ക്കീവിലും റഷ്യ ആക്രമണം തുടരുകയാണ്. കൃത്യമായ ആള്‍നാശവും തകര്‍ച്ചയും ആര്‍ക്കും വ്യക്തമല്ല. കീവിലെ തുടര്‍ ആക്രമണങ്ങളുടെ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ബങ്കറുകളിലേക്ക് പോകാന്‍ ഉക്രെയിന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കീവിലെ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്നലെയും ഇന്നും റഷ്യയുടെ ആക്രമണം.



യുക്രെയ്നിലെ ആക്രമണങ്ങളില്‍ ഇതുവരെ 752 സാധാരണക്കാര്‍ക്ക് പരിക്കേറ്റെന്നാണ് യുഎന്‍ മനുഷ്യാകാശ വിഭാഗം അറിയിക്കുന്നത്. അതേ സമയം ഉക്രെയിനില്‍ പട്ടാണത്തിന്റെയും സിവിലിയന്‍ ജനതയുടെയും മരണസംഖ്യ പതിനായിരം കടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധഭൂമിയില്‍ മരണം വരെ പോരാട്ടം എന്ന ഉറച്ച തീരുമാനത്തിലാണ് ഉക്രെയിന്‍. സൈന്യത്തിനൊപ്പം സിവിലിയന്‍ ജനതയും യുദ്ധഭൂമിയിലെത്തിയതോടെ പോരാട്ടം ഉടനെയൊന്നും അവസാനിക്കില്ലെന്ന് വ്യക്തമാണ്.

യുദ്ധത്തില്‍ ഇതുവരെ 9,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഉക്രെയിന്‍ അവകാശപ്പെടുന്നത്. കീവിന്റെ ചെറുത്ത്നില്‍പ്പ് റഷ്യന്‍ പദ്ധതികള്‍ തകിടംമറിച്ചെന്ന് വല്‍ദിമിര്‍ സെലന്‍സ്‌കി അവകാശപ്പെടുന്നു. റഷ്യയെപ്പോലൊരു മഹാശക്തിയോടെ ഉക്രെയിന്‍ എന്ന ചെറിയ രാജ്യം പോരാട്ടം തുടരുന്നത് അമേരിക്ക ഉള്‍പ്പെടെ വന്‍ശക്തികളുടെ പിന്തുണയിലാണെന്നതില്‍ രണ്ടുപക്ഷമില്ല.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (21 minutes ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (27 minutes ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (4 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (4 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (4 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (4 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (5 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (6 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (6 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (6 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (6 hours ago)

Malayali Vartha Recommends