Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

യൂറോപ്പിൽ രോഗവ്യാപനം കുറയുന്നു, ഇളവ് വരുത്താനൊരുങ്ങി രാജ്യങ്ങൾ

28 APRIL 2020 03:37 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രങ്ങളായി മാറിയ യൂറോപ്യൻ രാജ്യങ്ങളിൽ ഭീതി നീങ്ങുന്നു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങുകയാണ് മിക്ക രാജ്യങ്ങളും. യൂറോപ്പിൽ കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച ഇറ്റലിയിൽ മേയ് നാല് മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വീടിനുള്ളിൽ കഴിയുന്നവർക്ക് ഇനി അവരവരുടെ പ്രവിശ്യകൾക്കുള്ളിൽ സഞ്ചരിക്കാൻ കഴിയും.

ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 260 പേരാണ്. 1,97,675 പേർക്കാണ് മെഡിറ്ററേനിയൻ രാജ്യമായ ഇറ്റലിയിൽ ഇതേവരെ രോഗം സ്ഥിരീകരിച്ചത്. 26,644 പേരാണ് ആകെ മരിച്ചത്. ദിവസവും 900 ത്തിലേറെ പേർ മരിച്ചിരുന്ന ഇറ്റലിയിൽ നിരക്ക് 300ൽ താഴെ എത്തിയിരിക്കുന്നത് ഏറെ ആശ്വാസകരമാണ്.സ്പെയിനിലും സ്ഥിതിഗതികൾ ശാന്തമായി വരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന 14 വയസിൽ താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളുമായി ഒരു മണിക്കൂർ പുറത്ത് ചെലവഴിക്കാമെന്ന സർക്കാർ ഉത്തരവ് ഒരു മാസത്തിലേറെയായി വീടിനുള്ളിൽ കഴിയുന്ന കുട്ടികൾക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. കൂടുതൽ ഇളവുകൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻഷെസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 331 പേരാണ് സ്പെയിനിൽ മരിച്ചത്. ഇതോടെ സ്പെയിനിൽ ആകെ മരിച്ചവരുടെ എണ്ണം 23,521 ആയി.

2,36,199 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ സ്പെയിനിലാണ്. അതേ സമയം, ഏറ്റവും കൂടുതൽ കൊവിഡ് മരണം ഇറ്റലിയിലാണുണ്ടായിരിക്കുന്നത്.കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഓഫീസിൽ തിരിച്ചെത്തിയിട്ടുണ്ട്. 152,840 പേർക്കാണ് യു.കെയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 20,732 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. ബോറിസ് ജോൺസണിന്റെ അഭാവം യു.കെയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചതായാണ് വിലയിരുത്തൽ. നിലവിൽ മേയ് 7 വരെ നിശ്ചയിച്ചിരിക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എന്നുവരെ തുടരണമെന്നതാണ് ഇപ്പോൾ ബോറിസിന്റെ മുന്നിലെ ചർച്ചാ വിഷയം. രാജ്യത്ത് കൊവിഡ് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി മാത്രമേ ഇളവുകൾ അനുവദിക്കാനിടയുള്ളു.
മറ്റ് യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയാണ്. ജർമനിയിൽ കടകളും മറ്റും കഴി‌ഞ്ഞാഴ്ച തുറന്നിരുന്നു. അഞ്ചാം ഗ്രേഡ് വരെയുള്ള കുട്ടികൾക്ക് ഡെൻമാർക്കിൽ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ കൊവിഡിനെ നിയന്ത്രണവിധേയമാക്കിയ യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ തുടങ്ങിയിരിക്കുകയാണ് അതേ സമയം, യു.എസിൽ കൊവിഡ് അതിന്റെ ഭീകരതയിൽ തുടരുമ്പോഴും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അനാവശ്യമാണെന്ന് വാദിക്കുന്ന ഒരു വിഭാഗം രോഗനിയന്ത്രണത്തിന് വെല്ലുവിളിയാവുകയാണ്.യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ രാജ്യങ്ങളാണ് ഇറ്റലി, ബ്രിട്ടൺ, ഫ്രാൻസ്, സ്പെയിൻ എന്നിവ. ഇവിടങ്ങളിലെല്ലാം ഇതേ വരെ 20,000ത്തിലേറെ മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യു.എസിൽ മാത്രം ഇതിന്റെ ഇരട്ടി മരണങ്ങൾ ഇതിനൊടകം തന്നെ രേഖപ്പെടുത്തിക്കഴി‌ഞ്ഞു. 55,415 പേരാണ് യു.എസിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്.യു.എസിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോ‌ർട്ട് ചെയ്ത ന്യൂയോർക്ക്, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ മേയ് പകുതി വരെയെങ്കിലും നിയന്ത്രണങ്ങൾ തുടരുമെന്നാണ് ഗവർണർമാർ വ്യക്തമാക്കുന്നത്.

അതേ സമയം, ജോർജിയ, ഒക്‌ലഹോമ, അലാസ്ക തുടങ്ങിയ സംസ്ഥാനങ്ങളിൽ കടകൾ ഉൾപ്പെടെയുള്ള ചില സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഓരോ സംസ്ഥാനങ്ങളിലും ഓരോ രീതിയിലാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നിലനില്ക്കുന്നത്. ചൂട് കൂടിയതിനാൽ കാലിഫോർണിയ ഉൾപ്പെടെയുള്ള ബീച്ചുകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയതും തലവേദനയായി. നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ഡെമോക്രാറ്റിക് ഗവർണർമാർ ആവശ്യപ്പെടുമ്പോഴും നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ് ഭരണകൂടം.യു.എസിൽ ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയ ന്യൂയോർക്ക് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 367 മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തെ കണക്ക് പരിശോധിച്ചാലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

രാജ്യത്ത് നിയന്ത്രണങ്ങൾ നീക്കി വ്യാപാരമേഖല സജീവമാക്കണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന സംസ്ഥാനങ്ങൾക്കിടയിൽ പുതിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ആരാധനാലയങ്ങളും റെസ്റ്റോറന്റുകളും തുറക്കാനൊരുങ്ങുകയാണെന്നാണ് ഒക്‌ലഹോമ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ ഗവർണർമാർ പറയുന്നത്. അതേ സമയം, മിഷിഗൺ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് ഗവർണർമാർ പറയുന്നത് തങ്ങൾക്ക് നിയന്ത്രണം തുടരണമെന്നാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും രോഗവ്യാപനം തടയാൻ രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്യണമെന്നും ഇവർ പറയുന്നു. മോണ്ടാനയിൽ ചില പള്ളികളിൽ കഴിഞ്ഞ ദിവസം പ്രാർത്ഥനകൾ നടന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends