കാർക്കീവിൽ വീണ്ടും വ്യോമാക്രമണം, ചെര്‍ണിഹിവിലെ എണ്ണസംഭരണ കേന്ദ്രത്തില്‍ ഷെല്ലാക്രമണത്തിൽ വന്‍ തീപിടുത്തം, തീ ആളിപ്പടരുന്നു, യുക്രെയിനില്‍ എട്ടാം ദിവസവും റഷ്യന്‍ ആക്രമണം ശക്തം..!!

ഖാര്‍ക്കീവില്‍ വീണ്ടും വ്യോമാക്രമണം രൂക്ഷമാകുന്നു. ചെര്‍ണിഹിവിലെ എണ്ണസംഭരണ കേന്ദ്രത്തില്‍ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് വന്‍ തീപിടുത്തം . പ്രധാനമായും ഇന്ധന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് റഷ്യ ബോംബാക്രമണം നടത്തിയിരുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ എണ്ണസംഭരണ കേന്ദ്രത്തിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. യുക്രെയിനില്‍ എട്ടാം ദിവസവും റഷ്യന്‍ ആക്രമണം ശക്തമായി തന്നെ തുടരുകയാണ്.
ബുധനാഴ്ച രാത്രിയില്‍ ഖാര്‍കീവിലെ പള്ളിയും ടെറിട്ടോറിയല്‍ ഡിഫന്‍സ് ആസ്ഥാനവും റഷ്യ ആക്രമിച്ചിരുന്നു. കീവിന് സമീപമുള്ള മെട്രോ സ്റ്റഷേനില്‍ രണ്ടു സ്ഫോടനങ്ങളുണ്ടായി. ഇതിനിടെ, തുറമുഖ നഗരമായ മരിയുപോള്‍ റഷ്യന്‍ സൈന്യം നിലവില്‍ വളഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേരാണ് റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്ക നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം കൂടുതല്‍ ജനവാസ മേഖല ലക്ഷ്യം വച്ചാണ് റഷ്യ നീങ്ങുന്നത്. ഇന്ന് രാവിലെയും വിവിധ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടന്നിരുന്നു. അതേസമയം യുക്രെയിന്‍-റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് ബെലാറൂസ് പോളിഷ് അതിര്‍ത്തിയില്‍ വച്ച് നടക്കും.
https://www.facebook.com/Malayalivartha





















