മക്ക, മദീന സന്ദര്‍ശനത്തിന് മുന്‍കൂട്ടി അനുമതി എടുക്കേണ്ട കുറഞ്ഞ പ്രായം 5 വയസെന്ന് സൗദി ഹജ്ജ് മന്ത്രാലയം

മക്ക, മദീന സന്ദര്‍ശനത്തിന് മുന്‍കൂട്ടി അനുമതി എടുക്കേണ്ട കുറഞ്ഞ പ്രായം 5 വയസെന്ന് സൗദി ഹജ്ജ് മന്ത്രാലയം.തവക്കല്‍ന ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതി. കോവിഡ് പശ്ചാത്തലത്തില്‍ മക്ക, മദീന സന്ദര്‍ശനത്തിന് നേരത്തെ നിശ്ചിത പ്രായപരിധി നിര്‍ബന്ധമാക്കിയിരുന്നു.
ഈ പരിധി ഒഴിവാക്കി ഏതു പ്രായക്കാര്‍ക്കും പ്രവേശിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. അതോടൊപ്പം പ്രവേശനത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചിരുന്നു. തവക്കല്‍ന, ഇഅതമര്‍ന ആപ്ലിക്കേഷനുകള്‍ വഴി അനുമതി എടുക്കാം.
https://www.facebook.com/Malayalivartha





















