യുക്രെയ്ന്‍ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആക്രമണം ശക്തമാക്കി റഷ്യ...യുക്രെയ്‌നിലെ ഒഡെസ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

യുക്രെയ്ന്‍ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. യുക്രെയ്‌നിലെ ഒഡെസ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഈ മേഖലയില്‍ റഷ്യന്‍ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചെര്‍ണീവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്‌കൂളുകളും ആക്രമണത്തില്‍ തകര്‍ന്നു. യുക്രെയ്ന്‍ എമര്‍ജന്‍സി സര്‍വീസാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കൃത്യമായ സ്ഥലം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ച് വരികയാണ് പ്രതിരോധ മന്ത്രാലയം.
https://www.facebook.com/Malayalivartha





















