Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ഇന്ധന-ഭക്ഷ്യ ക്ഷാമം വിലങ്ങുതടിയായി...കീവിനെ വിറപ്പിച്ച റഷ്യന്‍ സൈനികവാഹനവ്യൂഹം ലക്ഷ്യംതൊടാതെ പരാജയത്തിലേക്ക്...യുക്രൈന്‍ന്റെ മുന്നിൽ തോറ്റോടാൻ പുട്ടിൻ

05 MARCH 2022 11:24 AM IST
മലയാളി വാര്‍ത്ത

പാളിപ്പോയ യുദ്ധതന്ത്രങ്ങളെ രൂക്ഷമായ ആക്രമണങ്ങൾ കൊണ്ടു മറികടന്ന് യുക്രെയ്ൻ തലസ്ഥാനത്തേക്കു  മുന്നേറാൻ റഷ്യ ശ്രമം തുടരുകയാണ്. എന്നാൽ ഒരുവിധത്തിലും റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങില്ലന്ന വാശിയിൽ യുക്രയിനും..അനഗ്നെ യുദ്ധം കടുക്കുകയാണ്.
പാശ്ചാത്യ ഉപരോധവും റൂബിളിന്റെ തകർച്ചയും വ്യവസായികളുടെയും നിക്ഷേപകരുടെയും പലായനവും റഷ്യയെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയാണ്.കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആക്രമണം നടക്കുമ്പോഴും റഷ്യൻ സൈന്യത്തിനു പൂർണമായി പിടിച്ചെടുക്കാനായത് തുറമുഖനഗരമായ ഖേഴ്സൻ മാത്രമാണ്.

കീവിനെ വിറപ്പിച്ച് കടന്നുവന്ന 64 കിലോമീറ്റര്‍ നീളത്തിലെ റഷ്യന്‍ സൈനികവാഹനവ്യൂഹം ലക്ഷ്യംതൊടാതെ പരാജയത്തോടടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോവാന്‍ വ്യൂഹത്തിനായിട്ടില്ല.ഇന്ധന-ഭക്ഷ്യ ക്ഷാമം വിലങ്ങുതടിയായി നില്‍ക്കുകയാണ്. വാഹനവ്യൂഹത്തെ മുന്നില്‍നിന്ന് ആക്രമിച്ച് ഗതാഗതക്കുരുക്കുണ്ടാക്കി അവയുടെ മുന്നേറ്റം തടയാന്‍ യുക്രൈന്‍സേനയ്ക്ക് സാധിച്ചിട്ടുണ്ട്. ചെറുറോഡുകളില്‍ ചെളിനിറച്ച് സഞ്ചാരയോഗ്യമല്ലാതാക്കിക്കൊണ്ട് അവര്‍ മറ്റുവഴികളുപയോഗിക്കാനുള്ള സാധ്യതയും യുക്രൈന്‍ തടഞ്ഞു.

ഒപ്പം, പാശ്ചാത്യരാജ്യങ്ങള്‍ നല്‍കിയ ജാവലിന്‍ ആന്റിടാങ്ക് മിസൈലുകള്‍ ഉപയോഗിച്ച് കരയാക്രമണവും നടത്തുന്നുണ്ട്. എന്നാല്‍, വാഹനവ്യൂഹത്തില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു വ്യോമാക്രമണത്തിന് യുക്രൈന്‍ മുതിര്‍ന്നേക്കില്ലെന്നാണ് നിരീക്ഷണം.വ്യോമ, കര, നാവിക സേനകളെ സമന്വയിപ്പിച്ച് വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടാണ് റഷ്യന്‍സേന എത്തിയത്. താരതമ്യേന പരിചയക്കുറവുള്ള അവരിപ്പോള്‍ അല്പം തളര്‍ന്നുവെന്നാണ് യുദ്ധനിരീക്ഷകനായ മേസണ്‍ ക്ലാക്കിന്റെ അഭിപ്രായം.



റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ ആന്ദ്രെ സുഖൊവെത്‌സ്കി (47) യുക്രെയ്നിൽ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു സൈന്യം വ്യക്തമാക്കിയിട്ടില്ല. യുക്രെയ്ൻ ആക്രമണത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സുഖൊവെത്‌സ്കി റഷ്യയുടെ സിറിയൻ ദൗത്യത്തിലും പങ്കാളിയായിരുന്നു.

ഗോമെൽ (ബെലാറൂസ്) ∙ റഷ്യയും യുക്രെയ്നും തമ്മിൽ നടത്തിയ രണ്ടാംഘട്ട ചർച്ചയിൽ യുദ്ധമേഖലകളിൽ നിന്നു സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി സുരക്ഷിതപാതയൊരുക്കാൻ ധാരണയായി. ഇവിടെ വെടിനിർത്തൽ നടപ്പാക്കുന്നതും പരിഗണിക്കും. മൂന്നാംഘട്ട ചർച്ച  വൈകാതെ നടത്താനും തീരുമാനമായി. അതേസമയം, യുക്രെയ്നിലെ ഒലിവിയ തുറമുഖത്ത് ബംഗ്ലദേശ് ചരക്കുകപ്പലായ ബംഗ്ലാർ സമൃദ്ധിയിൽ മിസൈൽ വീണ് ഒരാൾ മരിച്ചു. ഒഡേസ തുറമുഖത്ത് എസ്ത്തോണിയൻ ചരക്കുകപ്പൽ മൈൻ സ്ഫോടനത്തെത്തുടർന്നു മുങ്ങി 4 പേരെ കാണാതായി.

അതേസമയം, എന്തു സംഭവിച്ചാലും ലക്ഷ്യം കാണാതെ പിന്മാറില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞതായി അദ്ദേഹവുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വെളിപ്പെടുത്തി. യുക്രെയ്ന്റെ നിരായുധീകരണമാണ് ലക്ഷ്യമെന്നും പുടിൻ–മക്രോ ചർച്ചയുടെ റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്‌‍നിലെ റഷ്യയുടെ ‘പ്രത്യേക സൈനികനടപടി’ ലക്ഷ്യമിട്ടതുപോലെ തന്നെ മുന്നേറുന്നുണ്ടെന്നും കീവിൽ റഷ്യ ബോംബാക്രമണം നടത്തുകയാണെന്നതു റഷ്യവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണെന്നും പുട്ടിൻ ആരോപിച്ചു. ചർച്ച വൈകുന്നതനുസരിച്ച് റഷ്യയുടെ ആവശ്യങ്ങളും വർധിക്കുമെന്നും പുട്ടിൻ മുന്നറിയിപ്പു നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

യുക്രെയ്നിനു വേണ്ടി യുദ്ധം ചെയ്യുന്നതിനായുള്ള സന്നദ്ധസേനയിൽ 16,000 വിദേശികൾ ചേർന്നതായി പ്രസിഡന്റ് സെലെൻസ്കി. യുദ്ധാനന്തര പുനർനിർമാണത്തിനുള്ള തുക റഷ്യയിൽനിന്നു തന്നെ ഈടാക്കുമെന്നും സെലെൻസ്കി പറഞ്ഞു.പോളണ്ടിലെ വിൽനിയസ് നഗരത്തിൽ റഷ്യൻ എംബസിയോടു ചേർന്നുള്ള റോഡിന്റെ പേര് യുക്രെയ്ൻ ഹീറോസ് സ്ട്രീറ്റ് എന്നു മാറ്റി. റഷ്യൻ എംബസിയുടെ വിലാസം ഇനി യുക്രെയ്ൻ യുദ്ധനായകന്മാരുടെ പേരിലായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (59 minutes ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (1 hour ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (1 hour ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (2 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (2 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (6 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (6 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (6 hours ago)

Malayali Vartha Recommends