Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ഒഡേസ ലക്ഷ്യമാക്കി ബ്ലാക്ക്സീ ഫ്ലീറ്റ് കപ്പൽപട, വലിയ ലക്ഷ്യവുമായി നീങ്ങുന്ന റഷ്യയുടെ സംഘത്തില്‍ സ്‌പെറ്റ്‌സ്‌നാസിന്റെ കടല്‍വിഭാഗവും

05 MARCH 2022 11:48 AM IST
മലയാളി വാര്‍ത്ത

കീവ് പിടിച്ചടക്കാന്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയാണ് റഷ്യന്‍ സൈന്യം പക്ഷേ ഇപ്പോഴും പുടിനത് കിട്ടാക്കനിയാണ്..64 കിലോമീറ്റര്‍ നീളത്തിലെ റഷ്യന്‍ പടയോട്ടത്തിന് പുറമേ കരിങ്കടലിലൂടെ ഒരു ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് റഷ്യ. തെക്കന്‍ യുക്രെയ്‌നിലെ, കരിങ്കടല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ തുറമുഖ നഗരമായ ഒഡേസ പിടിച്ചടക്കി അവിടെ നിന്നും കീവിലേയ്ക്ക് കടക്കാനുള്ളൊരു നീക്കമാണ് ഇപ്പോള്‍ റഷ്യയുടേത്. ഇതിന്റെ ഭാഗമായി ഒഡേസ ലക്ഷ്യമാക്കി റഷ്യയുടെ കപ്പല്‍പ്പട നീങ്ങുകയാണ്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു ക്രൈമിയയ്ക്കു സമീപം കടലില്‍ റഷ്യന്‍ ആക്രമണ കപ്പലുകള്‍ സ്ഥിതി ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഒഡേസ പിടിച്ചടക്കിയാല്‍ അതു വഴി കീവിലേക്ക് ഒരു തെക്കന്‍ ആക്രമണ മുഖവും റഷ്യയ്ക്ക് തുറക്കാന്നാകും. പറയത്തക്ക ഡിസ്‌ട്രോയറുകളോ അന്തര്‍വാഹിനികളോ ഇല്ലാത്ത യുക്രെയ്ന്‍ നാവികസേനയ്ക്ക് ഒഡേസയില്‍ എത്രത്തോളം റഷ്യന്‍ നേവിയെ എതിര്‍ക്കാന്‍ കഴിയും. എങ്കിലും എതിര്‍ക്കാനിറങ്ങിയാല്‍ വന്‍ നാശമാകും പരിണിത ഫലം എന്നാണ് യുദ്ധ വിദഗ്ദര്‍ പറയുന്നത്.

കരിങ്കടലിന്റെ രത്‌നം എന്നറിയപ്പെടുന്ന ഒഡേസ, യുക്രെയ്‌നിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. ഒരു കോടിയോളം ആളുകള്‍ താമസിക്കുന്ന ഈ നഗരം ഒഡേസ പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ്. പ്രാചീന കാലത്ത് ഗ്രീക്ക് സമൂഹം നിലനിന്ന ഈ നഗരം പിന്നീട് ക്രൈമിയന്‍ ഖാനേറ്റ്, ലിത്വാനിയന്‍ ഡൂച്ചി, ഒട്ടോമന്‍ തുടങ്ങിയ നിരവധി സാമ്രാജ്യങ്ങളുടെ അധീനതയിലായിരുന്നു. 1794ല്‍ കാതറീന്‍ ചക്രവര്‍ത്തിനി ഈ നഗരം പരിഷ്‌കരിച്ച് ഖാസിബെയ് എന്ന അന്നത്തെ പേര് മാറ്റി ഒഡേസയെന്ന് പേരിട്ടു. സോവിയറ്റ് യൂണിയന്റെ ഭാഗമായി യുക്രെയ്ന്‍ നിലനിന്ന കാലത്ത് സോവിയറ്റ് യൂണിയന്റെ പ്രമുഖ തുറമുഖ നഗരങ്ങളില്‍ ഒന്നായിരുന്നു ഒഡേസ. ബംഗാളിലെ കൊല്‍ക്കത്താ നഗരത്തിന്റെ ഇരട്ട നഗരം കൂടിയാണിത്. യുക്രെയ്‌ന്റെ ഗതാഗത, ചരക്കുനീക്ക മേഖലകളുടെ ഹബ് ആയതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുമായി ഒഡേസയ്ക്ക് നിര്‍ണായക ബന്ധമാണുള്ളത്. ഖെര്‍സന്‍ പോലെ ഒഡേസയും വീണാല്‍ അതു യുക്രെയ്‌നു മേല്‍ റഷ്യയ്ക്ക് ശക്തമായ ആധിപത്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഈ ഒരു വലിയ ലക്ഷ്യവുമായി നീങ്ങുന്ന റഷ്യയുടെ സംഘത്തില്‍ അതിനിപുണ പോരാളി വിഭാഗമാ സ്‌പെറ്റ്‌സ്‌നാസിന്റെ കടല്‍വിഭാഗവും ഉണ്ട്. കടലില്‍ നിന്നു കരയിലേക്കു കയറിയുള്ള യുദ്ധത്തില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവര്‍. കടലില്‍ നിന്നു കരയിലേക്ക് കയറിയുള്ള ആംഫീബിയസ് അറ്റാക്കിനാണ് റഷ്യ മുതിരുന്നതെന്നാണ് അഭ്യൂഹം. ടാങ്കുകളെയും മറ്റ് ആര്‍ട്ടിലറി യൂണിറ്റുകളെയും നൂറുകണക്കിന് ട്രൂപ്പുകളെയും വഹിക്കാവുന്ന 4 കപ്പലുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നത് ഈ അഭ്യൂഹത്തിനു ബലമേകുന്നു. ഇക്കൂട്ടത്തില്‍ റഷ്യന്‍ ബ്ലാക്ക് സീ ഫ്‌ലീറ്റ് നാവികപ്പെടയുടെ പ്യോട്ടര്‍ മോര്‍ഗുനോവ് എന്ന കപ്പലുമുണ്ട്. 13 ടാങ്കുകളെയും 36 ഇന്‍ഫന്ട്രി വാഹനങ്ങളെയും 300 ട്രൂപ്പുകളെയും വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ കപ്പല്‍. ഇതിനൊപ്പം 3 റോക്കറ്റ് ബോട്ടുകളുമുണ്ട്. യുക്രെയ്‌ന്റെ തീരദേശനഗരമായ ഖെര്‍സന്‍ റഷ്യ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഒഡേസ തീരത്തിനടുത്ത് കടല്‍യുദ്ധത്തില്‍ ഒരു എസ്റ്റോണിയന്‍ കാര്‍ഗോ കപ്പലും ഇതിനിടെ തകര്‍ന്നിരുന്നു.

ബോസ്ഫറസ്, ഡാര്‍ഡനലിസ് കടലിടുക്കുകള്‍, മര്‍മാര കടല്‍ എന്നിവ വഴിയുള്ള റഷ്യന്‍ പടക്കപ്പലുകളുട സഞ്ചാരത്തിനു തുര്‍ക്കി കഴിഞ്ഞ ദിവസം തടയിട്ടിരുന്നു. റഷ്യയും തുര്‍ക്കിയും തമ്മിലുള്ള മോണ്‍ട്രിക്‌സ് ഉടമ്പടിപ്രകാരമായിരുന്നു ഈ നീക്കം. ഇതോടെ കരിങ്കടലില്‍ റഷ്യന്‍ നാവികസേനയുടെ ബ്ലാക്ക് സീ ഫ്‌ലീറ്റ് മാത്രമാണുള്ളത്. റഷ്യന്‍ നേവിയുടെ അഞ്ച് പ്രധാന ഫ്‌ലീറ്റുകളില്‍ ഒന്നുമാത്രമാണ് ഇത്. ബാള്‍ട്ടിക് ഫ്‌ലീറ്റ്, കാസ്പിയന്‍ ഫ്‌ലോട്ടില, നോര്‍ത്തേണ്‍ ഫ്‌ലീറ്റ്, പസിഫിക് ഫ്‌ലീറ്റ് എന്നിവയാണ് മറ്റുള്ളവ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (59 minutes ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (1 hour ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (1 hour ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (2 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (2 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (6 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (6 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (6 hours ago)

Malayali Vartha Recommends