റഷ്യൻ സൈന്യം നൽകി ഭക്ഷണപ്പൊതി അവരു മുന്നിലിട്ട് ചവിട്ടിമെതിച്ച് യുക്രേനിയക്കാര്‍; ഒന്നും മിണ്ടാനാകാതെ പട്ടാളക്കാർ

റഷ്യന്‍ സൈന്യം നല്‍കിയ ഭക്ഷണപ്പൊതികള്‍ അവരുടെ കണ്‍മുന്നിലേക്ക് വലിച്ചെറിഞ്ഞ് ചവിട്ടിമെതിച്ച് നശിപ്പിക്കുന്ന യുക്രേനിയക്കാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യുക്രൈനിന്റെ തെക്ക് ഭാഗമായ കെര്‍സണിലാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.
റഷ്യന്‍ പട്ടാളക്കാര്‍ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടി കൊണ്ടുപോകുന്നു. യുക്രേനിയന്‍ പതാകയുമായി ഒരു യുവാവ് റഷ്യന്‍ സൈനികരുടെ മുന്നില്‍ വെച്ച് പെട്ടിയിലെ ഭക്ഷണം ഓരോന്നായി വലിച്ചെറിയുന്നു. ഉടന്‍ തന്നെ മറ്റൊരു യുവാവ് പെട്ടി ചവിട്ടുകയും എറിഞ്ഞ ഭക്ഷണം ചവിട്ടി നശിപ്പിക്കുകയും പാഴാക്കുകയും ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.
തെക്കന്‍ ഉക്രേനിയന്‍ നഗരമായ കെര്‍സന്റെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ഖാര്‍കിവ്, മരിയുപോള്‍, തലസ്ഥാനമായ കീവ് എന്നിവിടങ്ങളില്‍ യുക്രേനിയന്‍ - റഷ്യന്‍ സേനകള്‍ തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha




















