യുദ്ധം അവസാനിക്കുന്നതാണ് എല്ലാ രാജ്യങ്ങള്‍ക്കും നല്ലത്... യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദം ചെലുത്തണമെന്ന് ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് യുക്രെയ്ന്‍

യുദ്ധം അവസാനിക്കുന്നതാണ് എല്ലാ രാജ്യങ്ങള്‍ക്കും നല്ലത്... യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദം ചെലുത്തണമെന്ന് ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് യുക്രെയ്ന്‍
ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെപ്പോലും യുദ്ധം ബാധിക്കുമെന്ന് ഡിമിത്രോ കുലേബ മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ.
യുദ്ധം തുടര്‍ന്നാല്‍, പുതിയ വിളവെടുപ്പ് നടത്താന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ആഗോള, ഇന്ത്യന്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പോലും, യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്- യുക്രെയ്ന്‍ വിദേശകാര്യമന്ത്രി. റഷ്യയുമായി പ്രത്യേക ബന്ധം പുലര്‍ത്തുന്ന എല്ലാ രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാന്‍ പുടിനോട് ആഭ്യര്‍ഥിക്കണമെന്ന് കുലേബ അഭ്യര്‍ഥിച്ചു.
യുക്രെയ്‌നില്‍ പൗരന്മാരുള്ള രാജ്യങ്ങളുടെ സഹതാപം നേടാനാണ് റഷ്യ ശ്രമിക്കുന്നതെന്നും കുലേബ ആരോപിച്ചു. വിദേശ വിദ്യാര്‍ഥികളുടെ വിഷയത്തില്‍ റഷ്യ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിച്ചാല്‍ എല്ലാവരെയും സുരക്ഷിതരായി ഒഴിപ്പിക്കാനാവും. വെടിവയ്പ് നിര്‍ത്താനും സാധാരണക്കാരെ പോകാന്‍ അനുവദിക്കാനും റഷ്യയോട് അഭ്യര്‍ഥിക്കാന്‍ ഇന്ത്യ, ചൈന, നൈജീരിയ സര്‍ക്കാരുകളോട് ആവശ്യപ്പെടുകയാണെന്നും കുലേബ് പറഞ്ഞു.
https://www.facebook.com/Malayalivartha




















