താലിബാന്റെ ഭരണത്തിൽ ഞെരുങ്ങി അഫ്ഗാനിസ്ഥാൻ; സഹായിക്കാൻ ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങൾ, പാകിസ്താൻ എത്തിച്ച് നൽകിയത് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത മോശം ഗോതമ്പ്, ഇന്ത്യ അയച്ചുനൽകിയ ഗോതമ്പ് മികച്ച നിലാവാരത്തിലുള്ളതാണെന്ന് താലിബാൻ നേതാക്കളുടെ വെളിപ്പെടുത്തൽ

താലിബാൻ ഭരണത്തിലേറിയതിന് പിന്നാലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ ജനത നേരിടുന്നതെന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം തന്നെ കടുത്ത ഭക്ഷ്യക്ഷാമവും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വേളയിൽ ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങൾ സഹായം പ്രഖ്യാപിച്ച് രംഗത്തെത്തുകയുണ്ടായി.
എന്നാൽ ഇപ്പോഴിതാ തങ്ങൾക്ക് എത്തിച്ചു നൽകിയ ഗോതമ്പിന്റെ ഗുണനിലവാരത്തെ കുറിച്ച് തുറന്നു പറയുകയാണ് താലിബാൻ നേതാക്കൾ. ഇന്ത്യ അയച്ചുനൽകിയ ഗോതമ്പ് മികച്ച നിലാവാരത്തിലുള്ളതാണെന്നും എന്നാൽ പാകിസ്താൻ എത്തിച്ച് നൽകിയത് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത മോശം ഗോതമ്പുമാണെന്ന് താലിബാൻ നേതാക്കൾ തന്നെ വെളിപ്പെടുകയാണ് ചെയ്തിരിക്കുന്നത്.
അതോടൊപ്പം തന്നെ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ മികച്ച നിലവാരത്തിലുള്ള ഗോതമ്പ് നൽകിയ ഇന്ത്യയെ വാഴ്ത്തി അഫ്ഗാനിലെ മാധ്യമപ്രവർത്തകർ അടക്കം രംഗത്തെത്തിയിട്ടുമുണ്ട്. പിന്നാലെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വീഡിയോയും തരംഗമായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha




















