യുക്രെയ്‌നില്‍ വീണ്ടും താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ.... യുക്രെയ്ന്‍ തലസ്ഥാനമായ കിയവ്, ഖാര്‍കീവ്, സുമി, മരിയുപോള്‍ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്

യുക്രെയ്‌നില്‍ വീണ്ടും താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്ന്‍ തലസ്ഥാനമായ കിയവ്, ഖാര്‍കീവ്, സുമി, മരിയുപോള്‍ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
യുക്രെയ്‌നില്‍ കുടുങ്ങിയവര്‍ക്ക് സുരക്ഷിത ഇടനാഴി ഒരുക്കുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ നടപടി. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് വെടിനിര്‍ത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 13 ദിവസമായി കിയവ്, ഖാര്‍കീവ്, സുമി എന്നീ നഗരങ്ങള്‍ കനത്ത ഷെല്ലാക്രമണമാണ് റഷ്യന്‍ സേന നടത്തുന്നത്.
യുക്രെയ്‌നില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് റഷ്യ താല്‍കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചിരുന്നു.
മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ആറ് മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള വെടിനിര്‍ത്തലാണ് അന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, വെടിനിര്‍ത്തലിനൊപ്പം യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha





















